മിന്നു മണിക്ക് സ്വീകരണം. ചിത്രം: ജിതിന്‍ ജോയല്‍ ഹാരിം ∙ മനോരമ

6f87i6nmgm2g1c2j55tsc9m434-list mo-sports-cricket-minnumani mo-news-common-wayanadnews mjqkrobvuq80etg3jbb5tcui7 7g26pbb176ie4aqvu6vlinp7c2-list

പനമരം ജിഎച്ച്എസ്എസില്‍ വയനാട്ടിലെ വിവിധ സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളുമായി മനോരമ സംഘടിപ്പിച്ച മുഖാമുഖം പരിപാടിക്കെത്തിയ ഇന്ത്യന്‍ വനിതാ ട്വന്റി 20 താരം മിന്നു മണി പ്രധാനാധ്യാപിക ഷീജ ജെയിംസ്, വയനാട് സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലിം കടവന്‍, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ. ജോഷ്വ, വയനാട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി നാസര്‍ മച്ചാന്‍, ടി. നവാസ്, മിന്നു മണിയുടെ ആദ്യകാല പരിശീലകന്‍ കെ.പി ഷാനവാസ് എന്നിവര്‍ക്കൊപ്പം. ചിത്രം: ജിതിന്‍ ജോയല്‍ ഹാരിം ∙മനോരമ

ഇന്ത്യന്‍ വനിതാ ട്വന്റി 20 താരം മിന്നു മണിയെ മലയാള മനോരമ ആദരിക്കുന്ന ചടങ്ങ് പനമരം ജിഎച്ച്എസ്എസില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസർ മച്ചാൻ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ

പനമരം ജിഎച്ച്എസ്എസില്‍ ഇന്ത്യന്‍ വനിതാ ട്വന്റി 20 താരം മിന്നു മണിയെ മലയാള മനോരമ ആദരിക്കുന്ന ചടങ്ങില്‍ വയനാട്ടിലെ വിവിധ സ്കൂളുകളില്‍നിന്നു തിരഞ്ഞെടുത്ത കായികതാരങ്ങളുമായി മിന്നു സംവദിക്കുന്നു. ചിത്രം: മനോരമ

കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വയനാട് ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ നന്ദിപ്രകാശനത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നുമണി വിതുമ്പിയപ്പോള്‍. ചിത്രം: ജിതിന്‍ ജോയല്‍ ഹാരിം ∙മനോരമ

മിന്നു മണിക്കൊപ്പം... പനമരം ജിഎച്ച്എസ്എസില്‍ വയനാട്ടിലെ വിവിധ സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികൾക്കായി മനോരമ സംഘടിപ്പിച്ച മുഖാമുഖം പരിപാടിക്കെത്തിയവർ. ചിത്രം: ജിതിന്‍ ജോയല്‍ ഹാരിം ∙ മനോരമ

മാനന്തവാടി മൈസൂരു റോഡ് കവലയ്ക്ക് നഗരസഭാ ഭരണ സമിതി തീരുമാന പ്രകാരം മിന്നുമണി ജംക്‌ഷൻ എന്ന് നാമകരണം ചെയ്ത ശേഷം മിന്നുമണി, നഗരസഭാധ്യക്ഷ സി.കെ. രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി എന്നിവർ ചേർന്ന് ബോർഡ് അനാഛാദനം ചെയ്യുന്നു.

ഇന്ത്യൻ വനിതാ ട്വന്റി ട്വന്റി ക്രിക്കറ്റ് താരമായ ആദ്യ മലയാളി മിന്നുമണിക്ക് നഗരസഭയുടെയും മാനന്തവാടി പൗരാവലിയുടെയും നേതൃത്വത്തിൽ നൽകിയ സ്വീകരണം