മഴ തിമിർത്തു; വനമേഖലയിൽ ഉരുൾപൊട്ടി, പലയിടത്തും വെള്ളപ്പൊക്കം
മഴയിലും ചുഴലിക്കാറ്റിലും മലയോരത്തു നാശനഷ്ടം തുടരുന്നു.
കർണാടക വനമേഖലയിൽ ഉരുൾപൊട്ടി ഉളിക്കൽ മണിക്കടവ്, വയത്തൂർ, വട്യാംതോട് പ്രദേശങ്ങളിൽ വെള്ളപ്പൊക്കം.
ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ വട്ടോളിയിൽ കുമാരന്റെ 150ൽ പരം വാഴകൾ വെള്ളക്കെട്ടിലായി.
കൂത്തുപറമ്പിൽ വയൽപ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്.
ചെറുപുഴ ഉമയംചാലിൽ കൂറ്റൻമരം കടപുഴകി വീണു.