
Web Stories
നടന്നു വളർന്ന വഴിയിലൂടെ കാനത്തിന്റെ അന്ത്യയാത്ര...
അണികളുടെ മനസ്സിൽ നൊമ്പരക്കനലെരിഞ്ഞ രാപകൽ. ...
കാനം രാജേന്ദ്രന്റെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര തിരുവനന്തപുരത്തു നിന്നു കോട്ടയം ജില്ലാ അതിർത്തിയായ ചങ്ങനാശേരി എത്തിയപ്പോഴേക്കും പാതിരാവായി.
മുദ്രാവാക്യം വിളികളോടെ പ്രിയനേതാവിനു വിടചൊല്ലാൻ വഴിനീളെ പ്രവർത്തകർ കാത്തുനിന്നിരുന്നു....
പാതയോരങ്ങളിലും കവലകളിലും കാത്തുനിന്നവർ കണ്ണീരോടെ അന്ത്യാഭിവാദ്യം ചെയ്തു.
സാധാരണ പ്രവർത്തകർ വരെ ഒരേ മനസ്സോടെ പ്രിയ നേതാവിനു വിടചൊല്ലി.
രാജേന്ദ്രൻ എന്ന എഐഎസ്എഫ് പ്രവർത്തകനെ കാനമെന്ന ജനകീയ നേതാവാക്കിയ യാത്രയ്ക്കു സാക്ഷ്യം വഹിച്ച വഴികൾ.