ദുരന്തമുഖം... തൃപ്പൂണിത്തുറ ചൂരക്കാട് പടക്കപ്പുര അപകടമുണ്ടായ സ്ഥലത്ത് കത്തിയമർന്നു കിടക്കുന്ന വാൻ. ഈ വണ്ടിയിലെത്തിച്ച പടക്കങ്ങൾ ഇറക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു. ചുറ്റുവട്ടത്തുള്ള മിക്ക വീടുകളും തകർന്ന നിലയിലാണ്. ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ
തൃപ്പൂണിത്തുറ ചൂരക്കാട് പടക്കപ്പുര അപകടമുണ്ടായപ്പോൾ കത്തിയമർന്ന കാർ.
അപകടമുണ്ടായ പടക്കപ്പുര നിന്നിരുന്ന സ്ഥലം.
ചൂരക്കാട് സ്ഫോടനത്തിൽ പരുക്കേറ്റ കൊച്ചുപമ്പിൽ സരോജിനിയെ (83) ആശുപത്രിയിലേക്കു മാറ്റുന്ന ആരോഗ്യപ്രവർത്തകർ.
സ്ഫോടനത്തിൽ തകർന്ന വീട് കാണിച്ചു തരുന്ന ശ്രീധരം വീട്ടിൽ ശശിധര പണിക്കർ.
റിട്ട. ആയുർവേദ ഡിഎംഒ സി.ആർ. രവിയുടെ വീട് സ്ഫോടനത്തിൽ തകർന്ന നിലയിൽ.
സ്ഫോടനത്തിനിടെ അടുത്ത വീട്ടിലേക്കു പടർന്ന തീ അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാ സേന.
തൃപ്പൂണിത്തുറ ചൂരക്കാട് ഉണ്ടായ പൊട്ടിത്തെറിയുടെ ആഘാതത്തിൽ ശ്രീധരത്തിൽ ശശിധര പണിക്കരുടെ വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ.
അപകടമുണ്ടായ പടക്കപ്പുരയുടെ സമീപത്തുള്ള, മൂന്നുകൂട്ടുങ്കൽ ആൻഡ്രൂസിന്റെ വീടിന്റെ രണ്ടാം നിലയുടെ ഭിത്തി പൊട്ടി ജനൽ തെറിച്ചു പോയ നിലയിൽ.
സ്ഫോടനത്തിൽ തകർന്ന വീടുകൾ സന്ദർശിക്കുന്നതിനിടെ കാലിനു മുറിവേറ്റ ഹൈബി ഈഡൻ എംപിക്കു പ്രാഥമിക ചികിത്സ നൽകാൻ നിർദേശിക്കുന്ന കലക്ടർ എൻ.എസ്.കെ. ഉമേഷ്.
സ്ഫോടനത്തെത്തുടർന്ന് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്കായി പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിൽ തൃപ്പൂണിത്തുറ നഗരസഭ ഒരുക്കിയ താൽക്കാലിക ക്യാംപ്.