ജീവൻ തേടി...

4kvr3uii18dofvcncn06a4vl1f 6f87i6nmgm2g1c2j55tsc9m434-list mo-news-common-thiruvananthapuramnews 7g26pbb176ie4aqvu6vlinp7c2-list

തിരുവനന്തപുരം തമ്പാനൂരിൽ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളി ജോയിക്കു വേണ്ടി നടത്തുന്ന തിരച്ചിലിനിടെ കുമിഞ്ഞ് കൂടിയ മാലിന്യം നീക്കം ചെയ്യുന്ന രക്ഷാപ്രവർത്തകർ. തോട് വേർതിരിച്ചിരിക്കുന്ന ഗ്രില്ലിന്റെ ഇടത് ഭാഗം ഇറിഗേഷൻ വകുപ്പിന്റെയും വലത് ഭാഗം റെയിൽവേയുടെയും ഉടമസ്ഥതയിലാണ്. റെയിൽവേയുടെ സ്ഥലത്തെ മാലിന്യം നീക്കുന്നതിനിടെ ജോയി അപകടത്തിൽപെടുകയായിരുന്നു. കോർപറേഷനും റെയിൽവേയും മാലിന്യനീക്കത്തിൽ നിന്ന് മുഖം തിരിച്ചതോടെ ടൺ കണക്കിന് മാലിന്യമാണ് ഈ ഭാഗത്ത് കുമിഞ്ഞുകൂടി കിടന്നിരുന്നത്. മണിക്കൂറുകൾ എടുത്താണ് ഇത് നീക്കം ചെയ്തത്

ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിന് ഇറങ്ങി കാണാതായ ആൾക്കുവേണ്ടി അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ നടന്ന തിരച്ചിലിനായി തോട്ടിലെ മാലിന്യങ്ങൾ നീക്കുന്നു.

ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിന് ഇറങ്ങി കാണാതായ തൊഴിലാളിക്കു വേണ്ടി അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനം.

ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിന് ഇറങ്ങി കാണാതായ ആൾക്കുവേണ്ടി അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ നടന്ന തിരച്ചിലിനായി തോട്ടിലെ മാലിന്യങ്ങൾ കരയ്ക്കടുപ്പിച്ചപ്പോൾ നഗരസഭാ ജീവനക്കാർ നീക്കം ചെയ്യുന്നു.

ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപെട്ട ആളെ കണ്ടുപിടിക്കാനായി റെസ്ക്യൂ ഡൈവേഴ്സ് ഒരുങ്ങുന്നു.

ആമയിഴഞ്ചാൻ തോട്ടിൽ നിന്നുള്ള മാലിന്യം എളുപ്പം പുറത്തേക്ക് എടുക്കാനായി ഗ്രില്ലിന്റെ ഭാഗം ഇളക്കി മാറ്റുന്നു.

റെയിൽവേ സ്റ്റേഷന്റെ അകത്തൂടെ പോകുന്ന ആമയിഴഞ്ചാൻ തോട്ടിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നു.

ആമയിഴഞ്ചാൻ തോട്ടിൽ നടന്ന അപകടത്തിന്റെ വിവരം അറിഞ്ഞതിനു ശേഷം തടിച്ചു കൂടിയ ജനം ഗ്രില്ലിൽ ഏന്തി വലിഞ്ഞു നോക്കുന്നു.