മാവേലിക്കൊപ്പം തൃശൂർ ജില്ലയിലൂടെ നടത്തിയ ഓണ യാത്രയുടെ വിശേഷങ്ങൾ:
ശക്തൻ നഗറിലെ ആകാശപ്പാത അദ്ഭുതത്തോടെ നോക്കുന്ന മാവേലി. മറ്റു ജില്ലകളിൽ ഇല്ലാത്ത ആകാശപ്പാത മാവേലിക്ക് പുതിയ അനുഭവമായി.
പുള്ള് കോൾപ്പാടത്തെ പാലത്തിൽ മാവേലി സന്ദർശനത്തിനെത്തിയപ്പോൾ. കുട്ടിവഞ്ചി സവാരിയടക്കം പുള്ള് മേഖലയിൽ സജീവമാണ്.
സ്നേഹതീരം ബീച്ച് പരിസരത്ത് തളിക്കുളം പഞ്ചായത്തിലെ 16–ാം വാർഡ് ധനലക്ഷ്മി കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾക്കൊപ്പം നൃത്തം വയ്ക്കുന്ന മാവേലി. കുടുംബശ്രീയുടെ ഓണാഘോഷത്തിൽ മാവേലി പങ്കെടുത്തു.
തളിക്കുളം സ്നേഹതീരത്തെ കടലോരത്ത് മാവേലി.
ശക്തൻ പഴം–പച്ചക്കറി മാർക്കറ്റിനുള്ളിൽ മാവേലി പച്ചക്കറികളുടെ വിലവിവരങ്ങൾ തിരക്കുന്നു
തേക്കിൻകാട് മൈതാനിയിലെ തെക്കേഗോപുനടയിൽ ഒരുക്കിയ കൂറ്റൻ പൂക്കളത്തിനു സമീപം മാവേലി. വയനാട് പ്രകൃതി ദുരന്തത്തിൽ പൊലിഞ്ഞവർക്കുള്ള പ്രണാമമായിരുന്നു ഇത്തവണത്തെ പൂക്കളം.
വാടനപ്പള്ളി ബീച്ചിൽ വിദ്യാർഥികളായ ടി.കെ. ഇഷാനും മുഹമ്മദ് ഷഹനാബിനുമൊപ്പം മാവേലി. തൃത്തല്ലൂർ കമല നെഹ്റു സ്മാരക സ്കൂളിലെ വിദ്യാർഥികളായ ഇരുവരും ബീച്ചിൽ കുളിക്കാനെത്തിയതായിരുന്നു.
മറ്റത്തൂർ പഞ്ചായത്തിലെ ചെട്ടിച്ചാലിൽ നേതാജി ഗ്രാമീണ വാനശാലയുടെ അംഗങ്ങളായ യുവാക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്ന മാവേലി. മാവേലി തൊടുത്ത കിക്ക് ഗോളായി!
തേക്കിൻകാട് മൈതാനിയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് ഓണാശംസകൾ നേരുന്ന മാവേലി.
ജില്ലാ അതിർത്തിയായ മാള കുണ്ടൂർക്കടവിലേക്ക് തോണിയിലെത്തുന്ന മാവേലി. കുഴൂർ പഞ്ചായത്ത് അംഗം സേതുമോനും കടത്തുകാരൻ ഫ്രാൻസിസ് മംഗലശ്ശേരിയും ഒപ്പം.
കുറ്റിച്ചിറ കുണ്ടുക്കുഴിപ്പാടം ശ്രീനാരായണ അപ്പർ പ്രൈമറി സ്കൂൾ അങ്കണത്തിൽ ഓണക്കളി പരിശീലിക്കുന്ന മൈഥിലി വനിതാ ഓണക്കളി സംഘത്തിനൊപ്പം മാവേലി.