വയറുള്ളവർ ഇവിടെ കമോൺ
ഏഴു ടീമാണ് ഇക്കുറി പുലിക്കളിക്കുള്ളത്.
ഓരോ ടീമിലും 31 മുതല്‍ 51 വരെ അംഗങ്ങളുണ്ടാകും..
പുലി വരുന്നേ പുലി! ദേഹമാകെ ചായം പൂശി പുലികൾ.
പെൺപുലികളും വരയൻപുലികളും കരിമ്പുലികളും മുതൽ ഫ്ലൂറസന്റ് പുലികൾ വരെ.
പുലിക്കൊട്ട്, പുലിവേഷം, പുലിവണ്ടി എന്നിവയ്ക്കും അച്ചടക്കത്തിനും പ്രത്യേക ട്രോഫികളുണ്ട്.
ഒന്നാം സ്ഥാനക്കാർക്ക് 62,500, രണ്ടാം സ്ഥാനക്കാർക്ക് 50,000, മൂന്നാം സ്ഥാനക്കാർക്ക് 43,750 എന്നിങ്ങനെയാണു പുലിക്കളിയുടെ സമ്മാനത്തുക.