നാഗമ്പടം നെഹ്റു പാർക്കിന്റെ പരിസരം കാടുകയറി. മൂക്കുപൊത്താതെ ഇവിടെ ഇരിക്കാനാകില്ല.
നഗരത്തിലെ മാലിന്യം കനാലിൽ അടിഞ്ഞ് കരിഓയിൽ പോലെയായി.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ഇവിടേക്കു വലിച്ചെറിഞ്ഞിട്ടുണ്ട്.
മൈതാനത്ത് തുമ്പൂർമുഴി മാതൃകയിലുള്ള 30 കംപോസ്റ്റ് പ്ലാന്റുകളുണ്ട്. പക്ഷേ, പ്രയോജനമില്ല.
അതിൽ കാട്ടുകോവലും പുല്ലും പടർന്നു കയറിയിരിക്കുന്നു.
നഗരസഭ ലക്ഷങ്ങൾ മുടക്കിയാണ് കംപോസ്റ്റ് പ്ലാന്റുകൾ നിർമിച്ചത്. ഒരെണ്ണം പോലും പ്രവർത്തിക്കുന്നില്ല.
പാർക്കിന് തൊട്ടുചേർന്നുള്ള ഫിഷ് ഗാലറിയും നഗരസഭാ മൈതാനവും കാണാൻ കഴിയാത്ത വിധത്തിൽ കാടുമൂടി.
ഒട്ടേറെ ജനങ്ങൾ എത്തുന്നയിടമാണ് നാഗമ്പടത്തുള്ള പാർക്ക്.
മാലിന്യമുക്ത നവകേരളം ജനകീയ ക്യാംപെയ്ൻ ആരംഭിച്ച് അധികൃതർ അതിന് പിറകേ പായുമ്പോഴും ഇവിടം മാലിന്യമുക്തമാക്കാൻ നടപടിയില്ല.