ശാസ്ത്ര ചിന്തകളുടെയും അന്വേഷണങ്ങളുടെയും വിസ്മയ വേദിയായി സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം
ശാസ്ത്രമേളയിലും സാമൂഹികശാസ്ത്രമേളയിലും ഉരുൾപൊട്ടലിനുള്ള പരിഹാര മാർഗങ്ങൾ ആയിരുന്നു പ്രധാനം.
മണ്ണിലെ ജലാംശം 70 ശതമാനമാകുമ്പോൾ ആളുകൾക്കു ജാഗ്രതാ നിർദേശം നൽകുന്ന സംവിധാനം ഇതിൽ പ്രധാനമായിരുന്നു.
ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽമലയും കവളപ്പാറയും സന്ദർശിച്ചതിനു ശേഷമാണു കുട്ടികൾ മേളയ്ക്ക് ഒരുങ്ങിയത്.
ജനവാസമേഖലയിലേക്കു വന്യമൃഗങ്ങൾ എത്തുന്നതിനെ കംപ്യൂട്ടർ വിഷൻ വഴി തിരിച്ചറിഞ്ഞു മുന്നറിയിപ്പു നൽകുന്ന സംവിധാനമുള്ള ‘സ്മാർട്സിറ്റി’.
മഴയുടെ അളവ്, മണ്ണിടിച്ചിൽ സാധ്യത, പ്രളയ സാധ്യത എന്നിവ സെൻസറുകൾ ഉപയോഗിച്ചു തിരിച്ചറിഞ്ഞു ജനങ്ങൾക്കു മുന്നറിയിപ്പു നൽകുന്ന സംവിധാനം എന്നിലയും കുട്ടികൾ നിർമിച്ചു.