പെരുവനം താളത്തിൽ മഴയായി പെയ്തപ്പോൾ അത് ആസ്വദിക്കാൻ എത്തിയത് ആയിരങ്ങൾ
പതി കാലത്തിൽ വൈക്കത്തപ്പന്റെ തിരുനടയിൽ തുടങ്ങിയ പഞ്ചാരി മേളം വടക്കേനടയിൽ അഞ്ചാം കാലത്തിലെത്തി ചെമ്പടയിൽ സമാപിച്ചു.
ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ വൈക്കത്തപ്പന്റെ തിടമ്പേറ്റി.
തിടമ്പേറ്റുന്ന ആനയുടെ വലത്തെ കൂട്ടും ഇടത്തെ കൂട്ടും നിൽക്കുന്ന ഗജവീരൻമാർ സ്വർണ തലേക്കെട്ടും സ്വർണക്കുടയുമാണ് ഉപയോഗിക്കുക.
പാറമേക്കാവ് ദേവസ്വത്തിന്റെ ആനച്ചമയങ്ങൾ ഉപയോഗിച്ചാണ് എഴുന്നളളിപ്പ്.
വൈകിട്ട് കാഴ്ചശ്രീബലിക്ക് ഗജവീരൻ നന്തിലത്ത് ഗോപാലകൃഷ്ണൻ തിടമ്പേറ്റും.