മൂന്നാറിൽ തണുപ്പുകാലമാരംഭിച്ചു. ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ ഇന്നലെ പുലർച്ചെ താപനില 9 ഡിഗ്രി സെൽഷ്യസിലെത്തി.
തോട്ടം മേഖലകളായ ലാക്കാട്, ചെണ്ടുവര,ചിറ്റുവര, തെന്മല, ലക്ഷ്മി എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ 7 ഡിഗ്രിയായിരുന്നു താപനില. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ഇന്നലെ പുലർച്ചെ രേഖപ്പെടുത്തിയത്.
നാലു ദിവസമായി മഴ മാറിയതോടെയാണ് ശൈത്യകാലത്തിനു തുടക്കമായത്.
രാത്രിയിലും പുലർച്ചെയുമാണ് ശക്തമായ തണുപ്പ് അനുഭവപ്പെടുന്നത്.
വൈകുന്നേരമായാൽ പ്രദേശത്ത് കോടമഞ്ഞും ശക്തമായിട്ടുണ്ട്.
വരും ദിവസങ്ങളിൽ തണുപ്പ് അതിശക്തമാകുമെന്നാണു സൂചന.
രാത്രിയിലും പകലും തണുപ്പു ശക്തമാണെങ്കിലും പകൽച്ചൂട് 20 മുതൽ 25 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.