മൂന്നാർ പോതമേട് ഏലത്തോട്ടത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ മൂന്നാർ വനംവകുപ്പ് ആർആർടി സംഘം തുരത്തുന്നു.
ഏലക്കാടുകളിൽ നിൽക്കുന്ന കാട്ടാനകളെ ഏറെ പ്രയാസപ്പെട്ടാണ് ആർആർടി സംഘം തുരത്തിയത്.
പഴയ മൂന്നാർ, രാജമല, പെട്ടിമുടി എന്നിവിടങ്ങളിലാണ് പുതിയ കാട്ടാന സംഘങ്ങളെത്തിയത്.
പടക്കം പൊട്ടിച്ചും വലിയ ശബ്ദം പുറപ്പെടുവിച്ചുമാണ് ആനകളെ തുരത്തിയത്.
പടയപ്പ, ഹോസ് കൊമ്പൻ, ഒറ്റ കൊമ്പന്മാർ ഉൾപ്പെടെ മൂന്നാർ മേഖലയിൽ സാധാരണ കാണുന്നവയെ കൂടാതെയാണ് പുതിയ കാട്ടാനക്കൂട്ടങ്ങൾ എത്തിയത്.
മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കാട്ടാനകൾ തിരികെ കാട്ടിലേക്കു മടങ്ങി.
കാട്ടാനകൾ കാടുകയറിയെന്ന് ഉറപ്പുവരുത്താൻ മരത്തിനു മുകളിൽ കയറി നോക്കുന്ന ആർആർടി അംഗം.
പെട്ടിമുടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ, പെട്ടിമുടി ആർആർടി സംഘം, എലിഫന്റ് ഗാങ് എന്നിവരുൾപ്പെടെ 20 അംഗ സംഘമാണ് ആനകളെ തുരത്തിയത്.