തേൻപാറ കാണാൻ സഞ്ചാരികളുടെ തിരക്ക്

6f87i6nmgm2g1c2j55tsc9m434-list mo-news-common-idukkinews 68o7tj8oghoaqtgnl78udiqg3l mo-travel-kerala-tourist-destinations mo-business-kerala-tourism 7g26pbb176ie4aqvu6vlinp7c2-list

ഇടുക്കി കാന്തല്ലൂരിലെ തേൻപാറ കാണാൻ സഞ്ചാരികളുടെ തിരക്കേറുന്നു.

കാന്തല്ലൂർ കുളച്ചിവയൽ ആദിവാസി കുടിയുടെ പ്രവേശന കവാടത്തിലാണ് ഈ തേൻപാറ.

700 അടി ഉയരത്തിലുള്ള ഒറ്റപ്പാറയിൽ അഞ്ഞൂറിലേറെ വരുന്ന തേൻകൂടുകളാണുള്ളത്.

മുൻകാലങ്ങളിൽ കുളച്ചിവയലിലെ ആദിവാസികൾ മാർച്ച് മാസം പകുതിയിൽ പ്രത്യേക പൂജയൊരുക്കി ഈ പാറയ്ക്കു മുകളിൽനിന്ന് വടംകെട്ടിയിറങ്ങി തേൻ ശേഖരിക്കുന്നതും കുടിയിലെ എല്ലാവർക്കും പങ്ക് വയ്ക്കുന്നതും ആഘോഷമായിരുന്നു.

എന്നാല്‍, ഇപ്പോഴത്തെ തലമുറയിലെ ആദിവാസികള്‍ ഇതിന് മുതിരാറില്ല. അതിസാഹസികമായ ഈ പ്രക്രിയയിലെ ആപത്ത് കണക്കിലെടുത്തും കൃഷിയിലൂടെയും മറ്റും വരുമാനമാര്‍ഗം കണ്ടെത്തുന്നതും തന്നെയാണ് പ്രധാനകാരണം.

ശീതകാല പഴം, പച്ചക്കറി കേന്ദ്രമായ കാന്തല്ലൂർ സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിൽ മുഖ്യപങ്കാണ് തേൻപാറയ്ക്ക്.

ദിവസേനെ നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article