ത്രിവേണി സംഗമ തീരത്ത് മഴവില്ലഴകായ് കണ്ണാടിപ്പാലം
കന്യാകുമാരി വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേ കടലിൽ നിർമിച്ച കണ്ണാടിപ്പാലം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു.
തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് കണ്ണാടി നടപ്പാലം നിർമിച്ചത്.
കണ്ണാടിപ്പാലത്തിന്റെ ഉദ്ഘാടനത്തിനു ശേഷം നടന്ന ലേസർ ഷോ.
കണ്ണാടിപ്പാലത്തിന്റെ ഉദ്ഘാടനത്തിനു ശേഷം വിവേകാനന്ദ പാറയിൽ നടന്ന ലേസർ ഷോ.
കന്യാകുമാരി ബോട്ടുജെട്ടിയിൽ പ്രമുഖ ശിൽപി സുദർശൻ പട്നായിക് മണ്ണിൽ നിർമിച്ച തിരുവള്ളുവരുടെ പ്രതിമ.
കന്യാകുമാരിയിൽ വിവേകാനന്ദ സ്മാരകത്തിനും തിരുവള്ളുവർ പ്രതിമയ്ക്കുമിടയിൽ പണികഴിപ്പിച്ച കണ്ണാടിപ്പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ഭാര്യ ദുർഗ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മന്ത്രിമാരായ എ.വി.വേലു, തങ്കം തെന്നരശ്, ടി.ആർ.ബാലു എംപി, കനിമൊഴി എംപി, എ.രാജ എംപി, മനോ തങ്കരാജ് എംഎൽഎ തുടങ്ങിയവർ പാലത്തിന് മുകളിലൂടെ നടന്നുനീങ്ങുന്നു.