ഗൂഡല്ലൂർ ഫോറസ്റ്റ് ഡിവിഷനിൽ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ പക്ഷികളുടെ കണക്കെടുപ്പ് നടത്തി.
കണക്കെടുപ്പിൽ പക്ഷികളുടെ എണ്ണം വർധിച്ചതായി കണ്ടെത്തി.
ചതുപ്പ് നിലത്തിൽ കാണപ്പെടുന്ന 14 ഇനത്തിലുള്ള 148 പക്ഷികളെ കണ്ടെത്തി.
കരപ്രദേശത്ത് കാണപ്പെടുന്ന 148 ഇനങ്ങളിലുള്ള 3023 പക്ഷികളെയും കണ്ടെത്തി.
ചെമ്പോത്ത്, വേഴാമ്പൽ, മരങ്കൊത്തി, മയിൽ, മണ്ണാത്തി പുള്ള്, തീക്കുരുവി, വിവിധ തരം ബുൾബുളുകൾ, ഇന്ത്യൻ പാരഡൈസ് ഫ്ലൈ ക്യാച്ചർ, ഏഷ്യൻ ഫെയറി ബ്ളൂ ബേർഡ്, പർപ്ൾ സൺബേർഡ്, കഴുകൻ, പരുന്ത് തുടങ്ങിയവയും ഇവയിൽ ഉൾപ്പെടും.
കഴിഞ്ഞ വർഷത്തെക്കാളും കൂടുതലായി പക്ഷികളെ കണ്ടെത്താനായതായി ഡിഎഫ്ഒ വെങ്കടേഷ് പ്രഭു അറിയിച്ചു.