ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശവുമായി വിഷു എത്തി. പൂവിട്ടു കണിക്കൊന്നകളാണ് എവിടെയും. വിഷുപ്പുലരിയിൽ കണിയൊരുക്കാൻ കൊന്നപ്പൂക്കൽ ശേഖരിക്കുന്ന കുട്ടികൾ.
തിരുവനന്തപുരം തിരുമലയിൽ വിഷുവിനു മുന്നോടിയായി ശ്രീകൃഷ്ണ വിഗ്രഹം വാങ്ങാനെത്തിയവർ.
തിരുവനന്തപുരം നഗരത്തിൽ വിഷുവിനു മുന്നോടിയായി കണിയൊരുക്കാൻ സാധനങ്ങൾ വാങ്ങാനെത്തിയവർ.
വിഷുക്കണിയൊരുക്കാൻ നിറയെ ഇലകളും പൂക്കളുമായി റെഡിമെയ്‌ഡ് കൊന്നയിതാ വിപണിയിൽ റെഡിയാണ്. പ്ലാസ്റ്റിക്കിലും തുണിയിലും തീർത്ത നിറം മങ്ങാത്ത വർഷങ്ങളോളം സൂക്ഷിക്കാൻ കഴിയുന്ന കൊന്നപ്പൂക്കളാണ് വിപണിയിലുള്ളത്. 30 മുതൽ 40 രൂപവരെയാണ് വില. കാസർകോട് നഗരത്തിലെ വ്യാപാരസ്ഥാപനത്തിൽ വിൽപനയ്‌ക്കെത്തിച്ച കൊന്നപ്പൂക്കൾ.
തിരുവനന്തപുരം നഗരത്തിൽ വിഷുവിനു മുന്നോടിയായി കണിയൊരുക്കാൻ സാധനങ്ങൾ വാങ്ങാനെത്തിയവർ.
വിഷു അടുത്തതോടെ കൊന്നമരങ്ങൾ പൂത്തു തുടങ്ങിയപ്പോൾ. നിറഞ്ഞ മഞ്ഞപ്പൂക്കളുടെ കാഴ്ച കാസർകോട് കളനാട് നിന്നും.
വിഷു അടുത്തതോടെ കൊന്നമരങ്ങൾ പൂത്തു തുടങ്ങിയപ്പോൾ. കോട്ടയം അറുനൂറ്റിമംഗലത്തുനിന്നുള്ള കാഴ്ച.
തിരുവനന്തപുരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തിന്റെ കവാടത്തിനടുത്ത് പൂത്തുനിൽക്കുന്ന കൊന്നമരത്തിനു താഴെ തിരുവിതാംകൂറിന്റെ അവസാന ഭരണാധികാരിയായിരുന്ന ചിത്തിര തിരുനാളിന്റെ പ്രതിമ.