സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി ചലച്ചിത്രതാരം ശോഭന അവതരിപ്പിച്ച ഭരതനാട്യം
111 ദിവസം നീണ്ടുനിൽക്കുന്ന സൂര്യ ഫെസ്റ്റിവലിന് തിരുവനന്തപുരത്ത് തുടക്കമായി
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഈ മേളയിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരത്തിലേറെ കലാകാരന്മാർ പങ്കെടുക്കും.
നൃത്ത സംഗീതോത്സവത്തിൽ ശോഭന, മഞ്ജു വാരിയർ, ആശാ ശരത്, പ്രിയദർശിനി ഗോവിന്ദ്, മീനാക്ഷി ശ്രീനിവാസൻ, രമാ വൈദ്യനാഥൻ തുടങ്ങിയവർ പങ്കെടുക്കും.
11 മുതൽ 15 വരെ വനിതാ പ്രസംഗ മേളയിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി, കെ.കെ. ശൈലജ എംഎൽഎ, ശ്വേതാ മേനോൻ, അഞ്ജു ബോബി ജോർജ് തുടങ്ങിയവർ പങ്കെടുക്കും.
11 മുതൽ 15 വരെ വനിതാ ചലച്ചിത്രമേള. 16 മുതൽ 20 വരെ കൊറിയോഗ്രഫി ഫെസ്റ്റിവൽ, 21 മുതൽ 25 വരെ ഹിന്ദുസ്ഥാനി സംഗീത പരിപാടിയായ ജൽസാ ഘർ അരങ്ങേറും.
26 മുതൽ 31 വരെ സിന്ധുഭൈരവി കർണാടക സംഗീത മേള. നവംബർ 1 മുതൽ 10 വരെ നൃത്തമേളയിൽ അശ്വതി - ശ്രീകാന്ത് , ഭദ്രാസിൻഹ - ഗായത്രി ശർമ, ലക്ഷ്മി പാർഥസാരഥി തുടങ്ങിയവർ പങ്കെടുക്കും.
14 മുതൽ 20 വരെ നാടകമേളയിൽ തമിഴ് , ഇംഗ്ലിഷ്, ഹിന്ദി, മലയാളം നാടകങ്ങൾ അരങ്ങേറും
21ന് മഞ്ജു വാരിയരുടെ കുച്ചിപ്പുഡി. സൂര്യ ഗണേശം തിയേറ്ററിലും എകെജി തിയേറ്ററിലുമായാണ് പരിപാടികൾ അരങ്ങേറുക.