ആറു വർഷം മുൻപ് ഐഎഫ്എഫ്കെ കാലത്തു കണ്ടുമുട്ടിയ സുരഭിയെ ജീവിതസഖിയാക്കി സംവിധായകൻ പാമ്പള്ളി
ആറു വർഷം മുൻപ്, ടാഗോർ തിയേറ്ററിൽ വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്ത സുരഭിയെ ആണ് പാമ്പള്ളി ഇന്ന് ജീവിതത്തിലേക്ക് കൂടെ കൂട്ടി
കല്ലമ്പലം ജെജെ ഓഡിറ്റോറിയത്തിൽ വച്ചാണ് പാമ്പള്ളിയും സുരഭിയും വിവാഹിതരായത്
വിവാഹസദ്യയും കഴിഞ്ഞ് വിവാഹവേദിയിൽ നിന്നും വധൂവരന്മാർ നേരെയെത്തിയത് ഐഎഫ്എഫ്‌കെ വേദിയിലേക്കാണ്
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, സെക്രട്ടറി അജോയ് ചന്ദ്രൻ, പ്രേം കുമാർ തുടങ്ങിയവർ വധൂവരന്മാരെ മധുരം നൽകി സ്വീകരിച്ചു