നടി അപർണ ദാസിന്റെ ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്...
കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഹൽദിയില്‍ പങ്കെടുത്തത്.
ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് അപർണയുടെയും നടൻ ദീപക് പറമ്പോലിന്റെയും വിവാഹം.
ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് അപർണയും ദീപക്കും ഒന്നിക്കുന്നത്.
‘ഞാന്‍ പ്രകാശന്’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ, ‘മനോഹരം’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്.