മൂത്ത മകൻ ഷാരിഖ് ഹസ്സന്റെ ഹൽദി ചടങ്ങുകൾ ആഘോഷമാക്കി റിയാസ് ഖാനും ഭാര്യ ഉമയും.
‘അടിച്ചു കയറി വാ’ എന്ന ഹിറ്റ് ഡയലോഗ് ഹൈലൈറ്റ് ചെയ്ത റാപ്പ് ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഹൽദി വിഡിയോ പുറത്തിറക്കിയിരിക്കുന്നത്.
ഡാന്‍സും പാട്ടുമൊക്കെയായി ഫുള്‍ വൈബിലാണ് ആഘോഷം.
മരിയ ജെന്നിഫറാണ് ഷാരിഖിന്റെ വധു. ഏറെക്കാലമായി ഷാരിഖും മരിയയും പ്രണയത്തിലായിരുന്നു.
നടനും തമിഴ് ബിഗ് ബോസ് താരവുമായ ഷാരിഖ് സിനിമാ രംഗത്തേക്കും കടക്കുകയാണ്.
നിലവില്‍ ലോകേഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘റിസോര്‍ട്ട്’ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ്.
ഓഗസ്റ്റ് 8-നാണ് ഷാരിഖ് ഹസ്സന്റെ വിവാഹം.