"ഡാൻസ് ഇന്ത്യ ഡാൻസ്", "ചക് ധൂം ധൂം" തുടങ്ങിയ നൃത്ത മത്സര പരിപാടികളിൽ പങ്കെടുത്തുകൊണ്ടാണ് സ്വർണ തോമസ് കടന്നുവരുന്നത്
അതിനുശേഷം മലയാളത്തിലും നിരവധി റിയാലിറ്റി ഷോകളുടെ ഭാഗമായി
ഫ്ലാറ്റ് നമ്പർ 4 ബി, ക്യൂ, ബഡി, പ്രണയകഥ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു
അജ്മൽ അമീർ നായകനായ വെട്രി സെൽവൻ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം നടത്തി
2013 ൽ ഫ്ലാറ്റ് ബാൽക്കണിയിൽ നിന്നും വീണ് അപകടം പറ്റിയിരുന്നു ആ അപകടം ശ്വാസകോശത്തിന്റെ പ്രവർത്തനത്തെയും കാലുകളുടെ ചലനശേഷിയെയും സാരമായി ബാധിച്ചു
തിരിച്ചുവരവിന്റെ പാതയിലാണ് സ്വർണ തോമസ്, ഇപ്പോൾ ഒരു മൾട്ടി നാഷനൽ കമ്പനിയിൽ എച്ച് ആർ വിഭാഗത്തിൽ ജോലി ചെയ്യുകയാണ്.
അപകടത്തിനു ശേഷം ജീവിതത്തിലേയ്ക്കു തിരിച്ചു വന്ന സ്വർണ ജോലിയോടൊപ്പം നൃത്തവും മുന്നോട്ടു കൊണ്ടുപോകുന്നു.