റിയാലിറ്റി ഷോ താരം ശ്രീനാഥ് ശിവശങ്കരൻ വിവാഹിതനാകുന്നു, സംവിധായകൻ സേതുവിന്റെ മകൾ അശ്വതിയാണ് വധു
നവംബർ 26ന് കൊച്ചി ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചായിരിക്കും
വിവാഹം. മേയ് 26നായിരുന്നു അശ്വതിയുടെയും ശ്രീനാഥിന്റെയും വിവാഹനിശ്ചയം.
ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാന്തര ബിരുദ വിദ്യാർഥിയാണ് അശ്വതി.
സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ വേദിയിലൂടെയാണ് ശ്രീനാഥ് സംഗീതരംഗത്തെത്തിയത്.
ശ്രീനാഥ്. ഒരു കുട്ടനാടൻ ബ്ലോഗ്, സഭാഷ് ചന്ദ്രബോസ്, മേം ഹൂം മൂസ എന്നീ ചിത്രങ്ങള്‍ക്കു സംഗീതമൊരുക്കി.