ജി.വേണുഗോപാലിന്റെ സംഗീതസംവിധാനത്തിൽ പുറത്തിറങ്ങിയ ‘ചാരത്ത് നിന്നും ദൂരത്ത് പോയോ മൗനമായ്’ എന്ന ഗാനം ആസ്വാദകമനസ്സുകൾ കീഴടക്കുന്നു
‘ബിഹൈൻഡ്’ എന്ന ചിത്രത്തിലെ പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് ഹൃദയവേണു ക്രിയേഷൻസിലൂടെ പുറത്തിറങ്ങിയിരിക്കുന്നത്.
വേണുഗോപാലും പുതുമുഖ ഗായിക അജ്മൽ ഫാത്തിമ പർവീണും ചേർന്നു ഗാനം ആലപിച്ചിരിക്കുന്നു.
യുകെയിലെ പ്രശസ്ത എഴുത്തുകാരി രശ്മി പ്രകാശിന്റേതാണു വരികൾ.
രശ്മി രചന നിർവഹിക്കുന്ന ആദ്യ സിനിമാ ഗാനമാണിത്. ‘ബിഹൈൻഡി’ലൂടെ സിനിമാ പാട്ടെഴുത്തു മേഖലയിൽ സജീവസാന്നിധ്യമാകാൻ ഒരുങ്ങുകയാണ് രശ്മി പ്രകാശ്.