കവർ ഗാനങ്ങൾ മാത്രമല്ല, സിനിമയിൽ സ്വന്തമായി പാട്ടുകൾ ചെയ്യുന്ന ആളാണ് സന മൊയ്തൂട്ടി..
.പൊന്നിയിൻ സെൽവൻ’, ‘മോഹന്‍ജൊ ദാരോ’ തുടങ്ങിയ സിനിമകളിലൊക്കെ എ.ആർ.റഹ്മാന്റെ പാട്ടുകൾക്കു ശബ്ദമായത് സനയാണ്.
ഇപ്പോൾ ‘ഡിയർ വാപ്പി’ എന്ന സിനിമയിലെ പാട്ടിലൂടെ മലയാളത്തിലേക്ക് വീണ്ടുമെത്തിയിരിക്കുകയാണ് സന
.മലയാളികൾക്ക് ഇപ്പോഴും ഞാൻ സിനിമയിൽ പാടുന്നതറിയില്ല എന്നു തോന്നുന്നു. ‘കറുത്ത പെണ്ണേ’ അത്രയധികം ശ്രദ്ധിക്കപ്പെട്ടതുകൊണ്ട് എല്ലാവരും അതിൽ തന്നെയാണ് ഇപ്പോഴും ഫോക്കസ് ചെയ്യുന്നത്.’ സന മനോരമ ഓൺലൈനിനോട് പറഞ്ഞു
ഇവിടെ സിനിമയുടെ കൾച്ചറാണ്, പാട്ടിന്റെ അല്ല. ഒരു പാട്ട് വൈറലായാൽ ഫാന്‍ബേസ് അതിലഭിനയിച്ച സിനിമാതാരങ്ങൾക്കാണ്, പാട്ടുകാർക്കല്ല. അതു കുഴപ്പമില്ല, അവർ അത്ര നന്നായി പെർഫോം ചെയ്യുന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ സിനിമയും സംഗീതവും പാരലലായി കൊണ്ടുപോകുന്നത് ഇത്തിരി കഷ്ടപ്പാടാണ്.
സനയുടെ ‘മരംകൊത്തി’ എന്ന പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പുതിയ പാട്ടുകളുടെ വിശേഷങ്ങളും പഴയ പാട്ടുകളുടെ ഓർമകളും മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് സന മൊയ്തൂട്ടി