ആരാധികയ്ക്കു സർപ്രൈസ് നൽകി പോപ് ഗായിക അഡെൽ, വിവാഹവസ്ത്രത്തിൽ കയ്യൊപ്പു ചാർത്തിയാണ് ഗായിക ആരാധികയെ അമ്പരപ്പിച്ചത്.
വിവാഹത്തിനു പിന്നാലെ ലൊസാഞ്ചലസിൽ വച്ചു നടന്ന വിരുന്നിനിടെയായിരുന്നു അഡെലിന്റെ സർപ്രൈസ്
തന്റെ കടുത്ത ആരാധികയായ വധുവിന്റെ വിവാഹ ഗൗണിൽ കയ്യൊപ്പ് ചാർത്തി വധുവിനു മംഗളാശംസകൾ നേർന്നു അഡെൽ.
ലോകപ്രശസ്ത ഗായകരിൽ മുൻപന്തിയിൽ നിൽക്കുന്ന ഗായികയാണ് 34കാരിയായ അഡെൽ.
2009 മുതൽ 2023വരെയുള്ള കാലഘട്ടങ്ങളിൽ 16 ഗ്രാമി പുരസ്കാരങ്ങൾ നേടി. ‘19’ എന്ന പേരിൽ ആൽബം പുറത്തിറക്കിയാണ് അഡെൽ സംഗീതലോകത്തേയ്ക്കെത്തിയത്