ഓസ്കർ ജേതാവ് കീരവാണിക്ക് ‘കാർപെന്റേഴ്സ്’ ബാൻഡിലെ റിച്ചാർഡ് കാർപെന്ററിന്റെ പ്രശംസ
കീരവാണിയെയും ആര്‍ആര്‍ആറിനെയും അഭിന്ദിക്കാനായി കാര്‍പെന്റേഴ്‌സിന്റെ പ്രശസ്ത ഗാനമായ ‘ഓണ്‍ ദ് ടോപ് ഓഫ് ദ് വേള്‍ഡി’ന്റെ റീ ഇമാജിന്‍ഡ് വേര്‍ഷന്‍ പാടുന്ന വിഡിയോയാണ് റിച്ചാര്‍ഡ് സമൂഹമാധ്യമങ്ങവിൽ പങ്കുവച്ചത്.
‘നാട്ടു നാട്ടുവിന് ഓസ്കർ ലഭിച്ചതിൽ ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുകയാണ്. നിങ്ങൾക്കായി ഞങ്ങളുടെ കുടുംബത്തിൽ നിന്നും ചെറിയൊരു സമ്മാനമിതാ’ എന്നു കുറിച്ചുകൊണ്ടാണ് റിച്ചാർഡ് വിഡിയോ പോസ്റ്റ് ചെയ്തത്.
റിച്ചാർഡ് കാർപെന്ററിന്റെ വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. പിന്നാലെ പ്രതികരണമറിയിച്ച് ആർആർആർ സംവിധായകൻ എസ്.എസ്.രാജമൗലിയും കീരവാണിയും രംഗത്തെത്തി.
ഇത് താൻ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും സന്തോഷം കൊണ്ട് കണ്ണീരടക്കാനാകുന്നില്ലെന്നുമാണ് കീരവാണിയുടെ പ്രതികരണം. ഈ പ്രപഞ്ചത്തില്‍ ഇതിലും മികച്ച മറ്റൊരു സമ്മാനം തനിക്കു കിട്ടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.