കിം കർദാഷിയാനുമായി വിവാഹബന്ധം വേർപെടുത്തുന്നതിനു മുൻപ് റാപ്പർ കാന്യേ വെസ്റ്റ് (യീ) നടത്തിയ ചില വെളിപ്പെടുത്തലുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
കിം എല്ലായ്പ്പോഴും തന്റെ നെഗറ്റീവ് വശങ്ങള്‍ മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളുവെന്നും തന്നെ ഭ്രാന്തൻ എന്നു പോലും വിളിച്ചിട്ടുണ്ടെന്നും കാന്യേ വെളിപ്പെടുത്തി.
ഇതെല്ലാം തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും ഏറെ നാളുകൾ നിരാശനായിരുന്നുവെന്നും കാന്യേ പറഞ്ഞു.2014ലാണ് കാന്യേ വെസ്റ്റ് നടിയും ടെലിവിഷൻ താരവുമായ കിം കർദാഷിയാനെ വിവാഹം ചെയ്തത്.
കാന്യേയുടെ ആദ്യത്തേയും കർദാഷിയാന്റെ മൂന്നാമത്തെയും വിവാഹമായിരുന്നു ഇത്. 3,4,6,9 എന്നിങ്ങനെ പ്രായമുള്ള നാല് മക്കളാണ് ഇരുവർക്കുമുള്ളത്.
വിവാഹമോചിതരായതോടെ മക്കളുടെ സംരക്ഷണാവകാശം ഇരുവരും തുല്യമായാണ് ഏറ്റെടുത്തിരിക്കുന്നത്.
കുട്ടികൾ കൂടുതൽ സമയവും കിമ്മിന്റെ കൂടെയായതിനാൽ അവരുടെ കാര്യങ്ങൾക്കായി പ്രതിമാസം 2 ലക്ഷം ഡോളർ വീതമാണ് (ഏകദേശം 1.6 കോടി രൂപ) കാന്യേ വെസ്റ്റ് കിം കർദാഷിയാനു നൽകുന്നത്