ഓട്ടോ-ട്യൂൺ രാജ്യത്ത് കൊണ്ടുവന്നത് എ.ആർ.റഹ്മാൻ ആണെന്ന് അർജിത് സിങ്.

6f87i6nmgm2g1c2j55tsc9m434-list 1hj6rb7la52vgjlfm4c7frrbno-list 5p0qugvdggmgugfh1469o9deu3

രാജ്യത്ത് ആദ്യമായി ഓട്ടോ ട്യൂണ്‍ സാങ്കേതികവിദ്യ പരിചയപ്പെടുത്തിയത് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ ആണെന്ന് ഗായകൻ അർജിത് സിങ്.

ഓട്ടോ–ട്യൂണ്‍ ഉപയോഗം വന്നതോടെ ഗായകർ മനോഹരമായി പാട്ടുകൾ പാടാൻ തുടങ്ങിയെന്ന് അദ്ദേഹം പറയുന്നു. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അർജിത് സിങ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്

.‘ഗായകനല്ലാത്ത ഒരാളെ ഗായകനാക്കി മാറ്റാൻ ഓട്ടോ–ട്യൂണിനു കഴിയില്ല. പാടുന്നതു പോലെയല്ല ഓട്ടോ ട്യൂൺ പ്രയോഗിക്കുക. ആളുകൾ റഹ്മാന്റെ പാട്ടുകൾ കേൾക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം അതിസൂക്ഷ്മമായ രീതിയിൽ ഓട്ടോ–ട്യൂണ്‍ ഉപയോഗിക്കാന്‍ തുടങ്ങി.

അതിനുശേഷം ഗായകരുടെ ശബ്ദം അതിമനോഹര‌മായി പ്രേക്ഷകർ ആസ്വദിക്കാനും തുടങ്ങി. പാട്ടിന്റെ വികാരം ഉൾക്കൊണ്ടാണ് ഗായകർ പാടുന്നത്. പക്ഷേ അതൊരിക്കലും പൂർണമായി പ്രകടിപ്പിക്കാന്‍ സാധിക്കുന്നതല്ല. എന്നാൽ സോനു നിഗത്തിന് അതു സാധിക്കും’, അർജിത് സിങ് പറഞ്ഞു.

രാജ്യത്തെ ജനപ്രിയ ഗായകരിൽ പ്രധാനിയാണ് അര്‍ജിത് സിങ്. സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന മൂന്നാമത്തെ ആളെന്ന ഖ്യാതി അടുത്തിടെ അർജിത് സ്വന്തമാക്കിയിരുന്നു.

ഗായകന് 86.17 മില്യൻ ഫോളോവേഴ്സാണുള്ളത്. ഷാറുഖ് ചിത്രം ഡൻകിയിലെ ‘ലുട്ട് പുട്ട് ഗയാ’ എന്ന ഗാനമാണ് അർജിത്തിന്റേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയത്