സഹികെട്ട് ആ അമ്മ ജീവനൊടുക്കി, തുറന്നടിച്ച് ചിന്മയി

6f87i6nmgm2g1c2j55tsc9m434-list 2elf0qu2vtc1ltomfpik9hgtpr 1hj6rb7la52vgjlfm4c7frrbno-list

നാലാം നിലയിൽ നിന്നു വീണിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട 7 മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ അമ്മ സൈബർ ആക്രമണം താങ്ങാനാകാതെ ജീവനൊടുക്കിയ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപദ

കയ്യബദ്ധം സംഭവിച്ചതിന്റെ പേരിൽ സമൂഹം കുറ്റപ്പെടുത്തിയതിനും ട്രോളുകൾ പ്രചരിപ്പിച്ച് അമ്മയെ അപമാനിച്ചതിനുമെതിരെ ചിന്മയി വിമർശനസ്വരമുയർത്തി.

സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം കൊണ്ടാണ് ഒരു യുവതി ആത്മഹത്യയ്ക്കു പ്രേരിതയായതെന്നും ചിന്മയി കുറ്റപ്പെടുത്തി.‘അപ്പാർട്ട്മെന്റിനു മുകളിൽ നിന്നു വീണ കുഞ്ഞിനെ അയൽക്കാർ ചേർന്നു രക്ഷിച്ചതിന്റെ വിഡിയോ ഏതാനും ദിവസങ്ങൾക്കു മുൻപ് വൈറലായിരുന്നു.

രമ്യ വെങ്കിടേഷ് എന്ന യുവതിയാണ് സൈബർ ആക്രമണങ്ങളെത്തുടർന്നു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ഏപ്രിൽ 28–ന് അപ്പാർട്മെന്റിലെ ബാൽക്കണിയിൽ നിന്നു ഭക്ഷണം കൊടുക്കുന്നതിനിടെ രമ്യയുടെ കയ്യിൽനിന്നു കുഞ്ഞു താഴേക്കു വീഴുകയായിരുന്നു.

ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റിൽ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയൽക്കാർ സാഹസികമായി രക്ഷപ്പെടുത്തി.