ഇന്ത്യൻ ഫാഷനിൽ അഭിരമിച്ച് റിയാന

6f87i6nmgm2g1c2j55tsc9m434-list 6u902sao5dia1fav0a27hi4hbi 1hj6rb7la52vgjlfm4c7frrbno-list

സ്വന്തം ഫാഷൻ ബ്രാൻഡാ‌യ ഫെന്റി ബ്യൂട്ടിയുടെ ഔദ്യോഗിക പരിപാടിക്കായി എത്തിയ ഗായിക റിയാനയുടെ പുത്തൻ ലുക്ക് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു

ഇന്ത്യയിലെ പ്രമുഖ വസ്ത്ര–ആഭരണ ഡിസൈനർമാരായ സബ്യസാചിയും മനീഷ് മൽഹോത്രയും ഡിസൈൻ ചെയ്ത ചോക്കറും നെ‌ക്‌ലെസുമാണ് റിയാന ഒരുമിച്ചു ധരിച്ചത്.

മറൂൺ നിറത്തിലുള്ള ബോഡികോൺ വസ്ത്രമാണ് ഗായിക അണിഞ്ഞത്. അതിന് അനുയോജ്യമാം വിധത്തിൽ ലെതർ ജാക്കറ്റും ധരിച്ചിരിക്കുന്നു.

ഇന്ത്യൻ ഡിസൈനർമാരുടെ സൃഷ്ടികൾ ഒരുമിച്ചണിഞ്ഞ റിയാനയുടെ ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു. ഗായികയുടെ ചിത്രം പങ്കിട്ട മനീഷ് മൽഹോത്ര, താൻ ഒരുക്കിയ റൂബി ചോക്കറിനെക്കുറിച്ചു വിവരിച്ചു.

റൂബിയും ഡയമണ്ടും ഒരുമിച്ചു ചേർത്തൊരുക്കിയ ചോക്കർ, ഇന്ത്യൻ കരകൗശലവും കലയും പ്രകടമാക്കും വിധത്തിലാണ് നിർമിച്ചതെന്ന് അദ്ദേഹം കുറിച്ചു.

താൻ ഒരുക്കിയ മൂന്ന് കല്ലുകൾ പതിച്ച റൂബി നെക്‌ലേസ് അണിഞ്ഞു നിൽക്കുന്ന റിയാനയുടെ ചിത്രം സബ്യ സാചിയും പങ്കുവച്ചു. അദ്ദേഹത്തിന്റെ ഹൈ ജൂൽറി കലക്‌ഷനിൽ നിന്നുള്ള റൂബി നെക്‌ലേസ് ആണിത്.