ചിത്രയെ പരാമർശിച്ച് ശ്രേയ ഘോഷാലിന്റെ പാട്ട്

6f87i6nmgm2g1c2j55tsc9m434-list p5hiv6df4gagn9udtg3pl49nv 1hj6rb7la52vgjlfm4c7frrbno-list

അംബാനി കല്യാണത്തിൽ സംഗീത വിസ്മയം തീർത്ത് എ.ആർ റഹ്മാനും ശ്രേയ ഘോഷാലും. അനന്ത്–രാധിക വിവാഹത്തോട് അനുബന്ധിച്ചു നടന്ന സംഗീത വിരുന്നിലാണ് ഇരുവരുടെയും ഒന്നിച്ചുള്ള പ്രകടനം

എ.ആർ റഹ്മാന്റെ ഹിറ്റ് ഗാനങ്ങളായിരുന്നു വേദിയിൽ ആലപിച്ചത്. ഇരുവരും ഒന്നിച്ചപ്പോഴുള്ള പ്രകടനം 'മാജിക്കൽ' എന്നാണ് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്.

മണിരത്നം സംവിധാനം ചെയ്ത ബോംബെ എന്ന ചിത്രത്തിൽ റഹ്മാൻ ഈണമിട്ട് കെ.എസ് ചിത്ര ആലപിച്ച 'കഹ്നാ ഹി ക്യാ' എന്ന ഗാനം വേദിയിൽ അവതരിപ്പിച്ചപ്പോഴായിരുന്നു ശ്രേയ ഘോഷാൽ ചിത്രയെക്കുറിച്ച് പരാമർശിച്ചത്. താനെന്നും ആരാധിക്കുന്ന ഗായികയാണ് ചിത്രയെന്ന് ശ്രേയ പറഞ്ഞു.

"ചിത്രാജിക്ക് എന്റെ പ്രണാമം അറിയിക്കുകയാണ്. ഈ ഗാനത്തിന്റെ ഒറിജിനൽ പാടിയിരിക്കുന്നത് ചിത്രാജിയാണ്. തീർച്ചയായും ഈ പരിപാടിയുടെ ചില വിഡിയോ പുറത്തെത്തുമല്ലോ. ചിത്രാജി ഈ വിഡിയോ കാണുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് അവരോട് ആരാധനയാണ്," ശ്രേയ പറഞ്ഞു. അതിനുശേഷമാണ് ശ്രേയ പാട്ടു പാടാൻ തുടങ്ങിയത്.

എ.ആർ റഹ്മാനും സംഗീത വിരുന്നിൽ പാട്ടുമായെത്തി. മണിരത്നം സംവിധാനം ചെയ്ത ഗുരു എന്ന ചിത്രത്തിലെ ഗാനം റഹ്മാൻ ആലപിക്കുന്ന വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.

അംബാനി കുടുംബത്തിന്റെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മണിരത്നം ഒരുക്കിയ ചിത്രത്തിലെ ഗാനം അവരുടെ കുടുംബത്തിലെ വിവാഹത്തിനു ആലപിച്ചത് മനോഹരമായെന്ന് പ്രേക്ഷകർ കുറിച്ചു