ഷോക്കേറ്റ് ഗായകന് ദാരുണാന്ത്യം

6f87i6nmgm2g1c2j55tsc9m434-list 73lri1d2odilda9rgjom078t6s 1hj6rb7la52vgjlfm4c7frrbno-list

വൈദ്യുതാഘാതമേറ്റ് ബ്രസീലിയൻ ഗായകന്‍ അയേഴ്സ് സാസാക്കിക്ക് (35) ദാരുണാന്ത്യം

ബ്രസീലിലെ സാലിനോപോളീസ് പാരയിലുള്ള ഹോട്ടലിൽ പാടാനെത്തിയപ്പോഴായിരുന്നു സംഭവം.

വേദിയിലേക്ക് നനഞ്ഞെത്തിയ ആരാധകനെ ആലിംഗനം ചെയ്തപ്പോഴാണ് ഗായകന് ഷോക്കേറ്റത്. വേദിയിലെ കേബിളിൽ ചവിട്ടി നിന്നതും നനവും ഇരുവർക്കും ഷോക്കേൽക്കുന്നതിനു കാരണമായി.

അയേഴ്സിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷോക്കേറ്റ ആരാധകന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു വ്യക്തതയില്ല.

അസാധാരണ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആരാധകൻ വേദിയിലേക്കു നനവോടെ കയറി വന്നത് ആസൂത്രിതമാണോയെന്നു സംശയിക്കുന്നു. സാക്ഷികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ഒരു വർഷം മുൻപായിരുന്നു അയേഴിസിന്റെ വിവാഹം. ദീർഘ കാലത്തെ പ്രണയത്തിനൊടുവിലാണ് പ്രിയതമ മരിയാനയുമായി ഗായകൻ വിവാഹിതനായത്. അയേഴിസിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച എല്ലാവരോടും നന്ദി അറിയിച്ച് മരിയാന സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കിട്ടു.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article