എ.ആർ.റഹ്മാനെ കണ്ടുമുട്ടിയ സന്തോഷത്തിൽ അമൃത സുരേഷ്

6f87i6nmgm2g1c2j55tsc9m434-list 83gr6jn879d27t90ue63aes0n 1hj6rb7la52vgjlfm4c7frrbno-list

സംഗീതസംവിധായകൻ എ.ആർ.റഹ്മാനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കിട്ട് ഗായിക അമൃത സുരേഷ്.

റഹ്മാനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗായിക സന്തോഷം അറിയിച്ചത്.

‘ഒടുവിൽ അത് സംഭവിച്ചു. എന്റെ ജീവിതത്തിലെ സുപ്രധാന നിമിഷം’ എന്ന അടിക്കുറിപ്പോടെയാണ് അമൃതയുടെ സമൂഹമാധ്യമ പോസ്റ്റ്.

അമൃത സുരേഷ് പങ്കിട്ട ചിത്രം ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. ചിത്രം പകർത്തിയ നസീഫ് മുഹമ്മദിനോട് അമൃത നന്ദി അറിയിച്ചിട്ടുണ്ട്.

നിരവധി പേരാണ് അമൃതയുടെ പോസ്റ്റിനോടു പ്രതികരിക്കുന്നത്. അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ്, സംഗീതസംവിധായകൻ ഗൗതം വിൻസെന്റ് എന്നിവരും കമന്റുകളുമായി എത്തി

മുൻപൊരിക്കൽ ദുബായ് എക്സ്പോയിൽ വച്ച് എ.ആർ.റഹ്മാനെ യാദൃച്ഛികമായി കണ്ടതിന്റെ സന്തോഷവും അമൃത ആരാധകരുമായി പങ്കുവച്ചിരുന്നു.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article