പ്രണയാർദ്രമായി ചുംബിച്ച് നിക്കും പ്രിയങ്കയും

6f87i6nmgm2g1c2j55tsc9m434-list 44jugt3p2frd0bj1315s7vptfu 1hj6rb7la52vgjlfm4c7frrbno-list

32 ാം ജന്മദിനം ആഘോഷിച്ച് അമേരിക്കൻ ഗായകനും നടി പ്രിയങ്ക ചോപ്രയുടെ പങ്കാളിയുമായ നിക് ജൊനാസ്.

ലണ്ടനിൽ നടന്ന ജൊനാസ് ബ്രദേഴ്സിന്റെ സംഗീതപരിപാടിക്കിടെ എടുത്ത മനോഹര പിറന്നാൾ ചിത്രങ്ങൾ നിക് ജൊനാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

പിറന്നാൾ സ്നേഹം അറിയിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ഇതിലും മികച്ചതായി 32 ാം വയസ്സ് തുടങ്ങാൻ കഴിയുമെന്നു തോന്നുന്നില്ലെന്നും നിക് ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

നിക് ജൊനാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു. പരസ്പരം ചേർന്നു നിന്ന് നിക്കും പ്രിയങ്കയും ചുംബിക്കുമ്പോൾ മകൾ മാൾട്ടി മേരി കണ്ണുപൊത്തിയിരിക്കുന്ന മനോഹര ദൃശ്യം ആരാധകമനം കവർന്നു.

മകളെയും എടുത്ത് സംഗീതപരിപാടി നടക്കുന്ന വേദിയിലേക്കു പോയ നിക്, അവൾക്കു കയ്യിൽ മൈക്കെടുത്തു കൊടുത്തു. നിക്കിന്റെ സഹോദരന്മാരും ഗായകരുമായ കെവിനും ജോയും മാൾട്ടിയെ കൊഞ്ചിക്കുന്നതിന്റെ ചിത്രങ്ങളും ഗായകൻ പങ്കുവച്ചു.

ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണു നിക് ജൊനാസിനു പിറന്നാൾ ആശംസകൾ നേർന്നു രംഗത്തെത്തുന്നത്. മാൾട്ടിയുടെ കുസൃതിച്ചിത്രങ്ങൾ കണ്ടതിന്റെ സന്തോഷവും ആരാധകർ പ്രകടമാക്കി.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article