മലയാളം പഠിച്ച് ആലിയ ഭട്ടും രൺബീർ കപൂറും

6f87i6nmgm2g1c2j55tsc9m434-list qilqli6c6bfg036npl24os1lq 1hj6rb7la52vgjlfm4c7frrbno-list

ആലിയ ഭട്ട്–രൺബീർ കപൂർ ദമ്പതികളുടെ മകളായ റാഹയ്ക്ക് പ്രിയപ്പെട്ട താരാട്ടീണം ‘ഉണ്ണി വാവാവോ’ എന്ന മലയാള ഗാനമാണ്.

അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിക്കിടെ ആലിയ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോൾ ആ പാട്ട് കേട്ടെങ്കിലേ മകൾ ഉറങ്ങൂ എന്ന് ആലിയ പറയുന്നു.

രൺബീർ ഗാനം മനഃപാഠമാക്കിയെന്ന നടിയുടെ തുറന്നുപറച്ചിൽ വലിയ ചർച്ചയാവുകയും ചെയ്തു. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ‘ഉണ്ണി വാവാവോ’ എന്ന താരാട്ടീണം രൺബീറിനെയും ആലിയയെയും പഠിപ്പിച്ചത് മലയാളി നഴ്സ് സുമ നായർ ആണ്.

1991ൽ ഇറങ്ങിയ സിബി മലയിൽ ചിത്രം സാന്ത്വനത്തിനു വേണ്ടി മോഹൻ സിത്താര ഈണമൊരുക്കിയ ഗാനമാണ് ‘ഉണ്ണി വാവാവോ’.

കൈതപ്രം ദാമോദരൻ നമ്പൂതിരി വരികൾ കുറിച്ചു. കെ.എസ്.ചിത്രയും കെ.ജെ.യേശുദാസും പാടിയ വ്യത്യസ്ത പതിപ്പുകൾ ഉണ്ടെങ്കിലും കൂടുതൽ ജനകീയമായത് ചിത്ര ആലപിച്ചതാണ്.

ഇപ്പോൾ ആലിയ ഭട്ടിന്റെ വാക്കുകൾ സജീവ ചർച്ചയായതോടെ ഈ ഗാനം വീണ്ടും ശ്രദ്ധ നേടുകയാണ്.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article