സെപ്റ്റംബർ 21നു സിനിമാ തിയറ്ററുകളിൽ കെ–പോപ് ആരാധകർ ചെലവഴിച്ച ഒന്നര മണിക്കൂർ അവർ ആജീവനാന്തം ഓർത്തുവയ്ക്കും. കാരണം, കൊറിയൻ ഗായകസംഘമായ ബിടിഎസിലെ ജംഗൂക്കിനെ കേന്ദ്രീകരിച്ചുള്ള ഡോക്യുമെന്ററിയായ ‘ഐ ആം സ്റ്റിൽ’ ഇന്ത്യയിൽ പ്രദർശനത്തിനെത്തിയത് അന്നാണ്.
ജംഗ്കൂക്ക് തന്റെ ആദ്യ സോളോ ആൽബമായ ഗോൾഡന്റെ നിർമാണത്തിനായി ചെലവഴിച്ച 8 മാസമാണു ഡോക്യുമെന്ററിയിൽ ചിത്രീകരിച്ചിരിക്കുന്നത്.
ചില രസകരമായ നിമിഷങ്ങൾക്കൊപ്പം പാട്ടിന്റെ രചന, സംവിധാനം, ചടുല നൃത്തച്ചുവടുകൾ ഇവ സൃഷ്ടിക്കുന്നതിൽ മുഴുകിയിരിക്കുന്ന ജംഗ്കൂക്കിനെ ചിത്രത്തിലുടനീളം കാണാം.
ബിടിഎസിലെ അംഗങ്ങൾക്കുള്ള നന്ദിരേഖപ്പെടുത്താനും ജംഗ്കൂക്ക് മറന്നിട്ടില്ല.
സെപ്റ്റംബർ 18നുദക്ഷിണ കൊറിയയിലായണു ചിത്രം പ്രദർശനത്തിനെത്തിയത്.
പ്രീമിയറിന്റെ അന്നു തന്നെ 2.23 ലക്ഷം യുഎസ് ഡോളറിന്റെ (1.86 കോടി രൂപ) കലക്‌ഷൻ നേടി.