ആദ്യ കൺമണിയെ സ്വീകരിച്ചതിന്റെ സന്തോഷം പങ്കിട്ട് സംഗീതസംവിധായകൻ ഗോവിന്ദ് വസന്തയും പങ്കാളി രഞ്ജിനി അച്യുതനും.
ഏതാനും ആഴ്ചകൾക്കു മുൻപാണ് ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്.
കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
യാഴന്‍ ആര്‍ എന്നാണ് ഇരുവരും മകന് നൽകിയിരിക്കുന്ന പേര്.
കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ രഞ്ജിനി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗോവിന്ദ് വസന്തയ്ക്കും രഞ്ജിനിക്കും കുഞ്ഞ് പിറന്നത്.
9ാം മസത്തിൽ ഗർഭകാല ചിത്രങ്ങൾ പങ്കിട്ട് രഞ്ജിനി തന്നെയാണ് ജീവിതത്തിലെ വലിയ കാത്തിരിപ്പിനെക്കുറിച്ച് അറിയിച്ചത്.2012ലായിരുന്നു ഗോവിന്ദ് വസന്തയുടെയും രഞ്ജിനിയുടെയും വിവാഹം.