ഗായകൻ എം.ജി.ശ്രീകുമാറിന്റെയും ഭാര്യ ലേഖയുടെയും യാത്രാ ചിത്രങ്ങൾ ആരാധകശ്രദ്ധ നേടുന്നു.
കരീബിയന്‍ രാജ്യമായ ബഹാമസിലാണ് ഇരുവരും അവധി ആഘോഷിക്കുന്നത്. ലേഖ പോസ്റ്റ് ചെയ്ത യാത്രാ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിക്കഴിഞ്ഞു.
‘ഓരോ യാത്രയും ഓരോ ഓര്‍മപ്പെടുത്തലാണ്, ഇനിയും ഒരുപാട് ദൂരെ പോകുവാനുണ്ട് എന്നൊരു ഓര്‍മപ്പെടുത്തല്‍... അവധിക്കാല ആഘോഷങ്ങള്‍, അവധിക്കാലം തുടങ്ങുന്നു’ എന്ന അടിക്കുറിപ്പോടെ ലേഖയാണ് കഴിഞ്ഞ ദിവസം യാത്രാ വിശേഷം പങ്കുവച്ചു തുടങ്ങിയത്.
അമേരിക്കയിലേക്കാണ് ദമ്പതിമാര്‍ ആദ്യം പോയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍നിന്നും ഷിക്കാഗോയില്‍നിന്നും പകര്‍ത്തിയ ചിത്രങ്ങളും ലേഖ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അതിനുശേഷമാണ് എം.ജി.ശ്രീകുമാറും ലേഖയും ബഹാമസിലേക്ക് യാത്രതിരിച്ചതെന്നാണ് ഫെയ്‌സ്ബുക് പോസ്റ്റുകൾ സൂചിപ്പിക്കുന്നത്.
ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ ചിത്രങ്ങൾക്കു താഴെ നിരവധി പേർ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ലേഖ, വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
യാത്രാപ്രേമികളായ എം.ജി.ശ്രീകുമാറും ലേഖയും ഒഴിവു സമയം മുഴുവൻ യാത്രകൾക്കായാണ് മാറ്റിവയ്ക്കുന്നത്. അമേരിക്കയാണ് തങ്ങളുടെ പ്രിയ രാജ്യമെന്ന് ഇരുവരും പറഞ്ഞിട്ടുമുണ്ട്.