ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ കരുത്ത് പകർന്ന ആരാധകർക്ക് നന്ദി പറഞ്ഞ് ഗായിക അമൃത സുരേഷ്.
കഴിഞ്ഞ കുറച്ചു വർഷങ്ങൾ എളുപ്പമായിരുന്നില്ല, പിടിച്ചു നിറുത്തിയത് സംഗീതമാണെന്ന് അമൃത കുറിച്ചു
ഏറെ പ്രയാസകരമായ ദിവസങ്ങളിലൂടെ കടന്നുപോയപ്പോഴും മുന്നോട്ട് പോകാൻ സഹായിച്ചത് സംഗീതമാണ്.
ആരാധകരാണ് തന്നെ ഉയർത്തിക്കൊണ്ടു വന്നത്.
വേദികളിൽ പെർഫോം ചെയ്യുമ്പോഴാണ് ഏറ്റവും സമാധാനം കണ്ടെത്താൻ കഴിയുന്നതെന്നും അമൃത കുറിച്ചു