ടിക്സ് അഥവാ ഞെട്ടൽ വരുന്ന രോഗാവസ്ഥയായ ട്യൂററ്റ് സിൻഡ്രോമിനെ സംഗീതത്തിലൂടെ അതിജീവിക്കുന്ന എലിസബത്ത് മാത്യു മലയാളികൾക്കു സുപരിചിതയാണ്.
ഇപ്പോഴിതാ തന്റെ രോഗാവസ്ഥയിൽ നിന്നും പൂർണ മുക്തി നേടാൻ കഴിയില്ലെന്നു പറയുകയാണ് എലിസബത്ത്.
ഉത്കണ്ഠയോ പേടിയോ വരുമ്പോഴാണ് ടിക്സ് കൂടുന്നതെന്നും അല്ലാത്ത സമയത്ത് വലിയ പ്രശ്നങ്ങളില്ലെന്നും എലിസബത്ത് വെളിപ്പെടുത്തി.
നിത്യജീവിതത്തിലെ ഓരോ പ്രവൃത്തിയെയും ടിക്സ് ബാധിക്കുന്നുണ്ടെന്നും ശബ്ദത്തെ ബാധിച്ചെങ്കിലും ആ അവസ്ഥയെ താൻ മറികടന്നുവെന്നും ഗായിക വെളിപ്പെടുത്തി.
അടുത്തിടെ സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് എലിസബത്ത് മാത്യു ആരോഗ്യവിവരങ്ങൾ പങ്കുവച്ചത്