വിവാഹമോചന വാർത്തയ്ക്കു പിന്നാലെ സംഗീതസംവിധായകൻ എ.ആർ.റഹ്മാനെക്കുറിച്ചു പുറത്തുവന്ന അപവാദപ്രചാരണങ്ങളോടു പ്രതികരിച്ച് സൈറ ഭാനു.
റഹ്മാനും സൈറയും ദാമ്പത്യബന്ധം അനസാനിപ്പിക്കുകയാണെന്നു പരസ്യപ്പെടുത്തി ഏതാനും മണിക്കൂറുകൾ പിന്നിട്ടപ്പോൾ റഹ്മാന്റെ ബാൻഡ് അംഗം മോഹിനി ഡേയും താൻ വിവാഹമോചിതയായെന്നു പ്രഖ്യാപിച്ചിരുന്നു.
പിന്നാലെ ഈ രണ്ട് വിവാഹമോചനങ്ങളും തമ്മിൽ ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി അനാവശ്യ വിലയിരുത്തലുകളും അനുമാനങ്ങളുമുണ്ടായി.
കഴിഞ്ഞ രണ്ടു മാസങ്ങളായി മുംബൈയിലാണ് സൈറ താമസിക്കുന്നത്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിൽ കഴിയുകയാണ് സൈറ.
താൻ റഹ്‌മാനെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്നും സ്വകാര്യതയെ മാനിക്കണമെന്നും പറഞ്ഞ സൈറ, അദ്ദേഹത്തിന്റെ പേരിന് കളങ്കമുണ്ടാക്കുന്ന പ്രചരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും അഭ്യര്‍ഥിച്ചു.
റഹ്മാന്റെ പേരിൽ അപവാദങ്ങൾ ശക്തമായതോടെയാണ് പ്രതികരണവുമായി സൈറ ഭാനു എത്തിയത്. ഇതാദ്യമായാണ് വിഷയത്തിൽ സൈറയുടെ പ്രതികരണം പുറത്തുവരുന്നത്.