ഇന്ത്യയിലെ ഏറ്റവും സമ്പന്ന ഗായികയെന്ന പദവി സ്വന്തമാക്കി തുളസി കുമാർ. കണക്കാക്കിയിട്ടുള്ളത്.
ടി-സീരീസ് നിയന്ത്രിക്കുന്ന കുമാര്‍ കുടുംബത്തിലെ അംഗമാണ് തുളസി. ഗായികയുടെ ആസ്തി ഏകദേശം 25 മില്യൻ ഡോളർ (210 കോടി രൂപ) ആണെന്നു കണക്കാക്കിയിരിക്കുന്നു.
രണ്ട് പതിറ്റാണ്ടോളമായി സംഗീതരംഗത്തുണ്ട് തുളസി കുമാർ. മറ്റു ഗായകരെപ്പോലെ ആലാപനരംഗത്ത് അത്ര സജീവമല്ലെങ്കിലും പാടിയ പാട്ടുകളൊക്കെ ഹിറ്റുകളാണ്.
ഭൂല്‍ ഭുലയ്യ, റെഡി, ദബാങ്, കബീര്‍ സിങ്, സത്യപ്രേം കി കഥ തുടങ്ങി നിരവധി ചിത്രങ്ങൾക്കായി തുളസി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
രാജ്യത്തെ സമ്പന്ന ഗായികമാരുടെ കണക്കെടുക്കുമ്പോൾ ശ്രേയ ഘോഷാൽ, സുനിധി ചൗഹാൻ, നേഹ കക്കർ തുടങ്ങി നിരവധി പേരുകൾ ഉയർന്നുവന്നെങ്കിലും അവരെയെല്ലാം പിന്തള്ളിയാണ് തുളസി കുമാർ ഒന്നാമതെത്തിയത്.
ഒറ്റപ്പാട്ടിന് ശ്രേയ ഘേഷാൽ വാങ്ങുന്ന പ്രതിഫലം 25 ലക്ഷം രൂപയാണ്.
20 മുതൽ 22 ലക്ഷം വരെ സുനിധി ചൗഹാൻ കൈപ്പറ്റുന്നു.
10 മുതൽ 15 ലക്ഷം വരെയാണ് ഒറ്റപ്പാട്ടിന് നേഹ കക്കറിന്റെ പ്രതിഫലം.
ഇത്രയധികം പണം കൈപ്പറ്റിയിട്ടും സമ്പന്ന പട്ടികയിൽ ശ്രേയ ഘോഷാലും മറ്റുള്ളവരും തുളസിയുടെ പിന്നിലാണ്.
കുടുംബ ബിസിനസില്‍ നിന്നുള്ള വരുമാനമാണ് തുളസിയെ രാജ്യത്തെ ‘വിലപിടിപ്പുള്ള’ ഗായികയാക്കി വളർത്തിയത്. ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന കുടുംബ ബിസിനസിലെ തന്റെ ഓഹരിയിലൂടെയാണ് തുളസി ഈ നേട്ടം കൈവരിച്ചത്.
നഴ്സറി റൈമുകളും സ്റ്റോറികളും ഉള്‍പ്പെടുത്തി കുട്ടികളെ ഫീച്ചര്‍ ചെയ്യുന്ന ടി-സീരീസിന്റെ ഉടമസ്ഥതയിലുള്ള കിഡ്സ് ഹട്ട് എന്ന യൂട്യൂബ് ചാനലും തുളസിയുടെ പേരിലാണ്.
സമ്പത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് ശ്രേയ ഘോഷാൽ ആണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 180 കോടി രൂപ മുതല്‍ 185 കോടി രൂപ വരെയാണ് ശ്രേയയുടെ ആസ്തിയായി