ഭാരത് ജോഡോ യാത്ര കശ്മീരിൽ

6f87i6nmgm2g1c2j55tsc9m434-list 2naslal845drevqmgosqedkn8j mo-politics-leaders-rahulgandhi 534m6attf0j97rrgcs3o1frbq7-list mo-news-common-bharat-jodo-yatra mo-politics-parties-congress mo-news-national-states-jammukashmir

ആവേശകരമായ വരവേൽപ് ഏറ്റുവാങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്കു കടന്നു.

Image Credit: Twitter, @bharatjodo

മുതിർന്ന കോൺഗ്രസ് നേതാക്കളും നാഷനൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുല്ലയും ദോഗ്ര സ്വാഭിമാൻ സംഘടനാ തലവൻ ചൗധരി ലാൽ സിങ്ങും ചേർന്ന് കശ്മീരിലെ ലഖൻപൂരിൽ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.

Image Credit: Twitter, @bharatjodo

ഇതു തനിക്ക് ‘സ്വദേശത്തേക്കുള്ള മടങ്ങിവരവ്’ ആണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

Image Credit: Twitter, @bharatjodo

ജമ്മു കശ്മീരിൽ കഠ്‌വ ജില്ലയിലെ ലഖൻപൂരിലായിരുന്നു യാത്രയുടെ ആദ്യദിനം. കശ്മീരിൽ 350 കിലോമീറ്റർ ദൂരം പര്യടനം നടത്തും. പത്ത് ദിവസത്തെ യാത്രയിൽ രാഹുൽ ഗാന്ധി മൂന്ന് പ്രധാന പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും.

Image Credit: Twitter, @bharatjodo

ഭാരത് ജോഡോ യാത്രയെ തുടർന്ന് കശ്മീരിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. യാത്രയ്ക്കിടെ രാഹുൽ ഗാന്ധി സഞ്ചരിക്കുന്ന റൂട്ടുകളിൽ കൂടുതൽ സൈനികരെ വിന്യസിച്ചു.

Image Credit: പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് അമരീന്ദർ സിങ് രാജാ വാറിങ്, ജമ്മു കശ്മീർ കോൺഗ്രസ് പ്രസിഡന്റ് വികാർ റസൂൽ വാനിക്ക് ത്രിവർണ പതാക കൈമാറുന്നു. (Photo: Twitter, @bharatjodo)

സെപ്റ്റംബറിൽ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര, ജനുവരി 30ന് ശ്രീനഗറിൽ സമാപിക്കും. സമാപന ചടങ്ങളിൽ പങ്കെടുക്കാൻ 21 പ്രതിപക്ഷ പാർട്ടികളെ ക്ഷണിച്ചിട്ടുണ്ട്.

Image Credit: Twitter, @bharatjodo
Web Story

For More Webstories Visit:

manoramaonline.com/web-stories.html
Read Article