ജീവിതത്തിന്റെ മറ്റു സന്തോഷങ്ങളിലേക്കു മടങ്ങാൻ 42ാം വയസ്സിൽ പ്രധാനമന്ത്രിപദംതന്നെ ഉപേക്ഷിക്കുന്ന രാഷ്ട്രീയക്കാരി. ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ രാഷ്ട്രീയക്കാർക്ക് പുതുമാതൃകയാണ്.
പ്രധാനമന്ത്രിയായിരിക്കെയാണ് ജസിൻഡ നീവിനെ പ്രസവിച്ചത്. മകൾ നീവ് ഈ വർഷം സ്കൂളിൽ പോകാൻ തുടങ്ങും, ജീവിതപങ്കാളി ക്ലാർക്ക് ഗെയ്ഫോർഡുമായുള്ള വിവാഹം ഈ വർഷമെങ്കിലും നടക്കണമെന്നാണ് ജസിൻഡയുടെ ആഗ്രഹം.
2019 മാർച്ചിൽ ക്രൈസ്റ്റ്ചർച്ചിലെ മുസ്‌ലിം പള്ളിയിൽ ഭീകരാക്രമണമുണ്ടായപ്പോൾ, ദുരന്തബാധിതരെ ജസിൻഡ ചേർത്തുപിടിച്ചു, അവരുടെ ദുഃഖം തന്റേതുംകൂടിയെന്നു വ്യക്തമാക്കി.
അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു വ്യക്തമാക്കി, ലേബർ പാർട്ടിക്കു പുതിയ നേതാവിനെ ലഭിക്കുന്നതിനുകൂടി വഴിയൊരുക്കുകയാണ് ജസിൻഡ. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്‍.ജയ്ശങ്കറിനൊപ്പം.
സോഷ്യൽ ഡമോക്രാറ്റ്, പുരോഗമനവാദി, ഫെമിനിസ്റ്റ് തുടങ്ങി പല വിശേഷണങ്ങളും ജസിൻഡ സ്വയം നൽകിയിട്ടുണ്ട്. ഓക്‌ലൻഡിൽ 2017ൽ ഓണാഘോഷപരിപാടിക്കിടെ പൂക്കളമിടുന്ന ജസിൻഡ.
കോവിഡ് വ്യാപനത്തെ നേരിട്ടപ്പോൾ പ്രശംസയും വിമർശനവും ഒരുപോലെയുണ്ടായ ജസിൻഡ എന്നും വാർത്താതാരമായിരുന്നു