കോൺഗ്രസിന്റെ വളർച്ചയിലെ നിർണായക വഴിത്തിരിവാണ് ഭാരത് ജോഡോ യാത്രയെന്ന് മുൻ കോൺഗ്രസ് അധ്യക്ഷയും യുപിഎ ചെയർപഴ്സനുമായ സോണിയ ഗാന്ധി.
ഭാരത് ജോഡോ യാത്രയോടൊപ്പം തന്റെ ഇന്നിങ്സ് അവസാനിച്ചേക്കുമെന്നും ഛത്തിസ്ഗഡിലെ റായ്പുരിൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യവെ സോണിയ ഗാന്ധി പറഞ്ഞു.
‘‘ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ 2004ലും 2009ലും നമുക്ക് വിജയിക്കാനായത് വ്യക്തിപരമായി തൃപ്തി തന്ന അനുഭവമാണ്’’.
‘‘കോൺഗ്രസിനും രാജ്യത്തിനു മുഴുവനും വളരെയധികം വെല്ലുവിളിയേറിയ കാലഘട്ടമാണിത്. ബിജെപിയും ആർഎസ്എസും രാജ്യത്തെ ഓരോ സ്ഥാപനങ്ങളെയും വെട്ടിപ്പിടിക്കുകയും വഴിമാറ്റുകയും ചെയ്തു’’.
പാർട്ടിയുടെ ത്രിദിന പ്ലീനറി സമ്മേളനത്തിന്റെ രണ്ടാം ദിനം 15,000ൽ പരം പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു േസാണിയ ഗാന്ധി.