എഐ നിയന്ത്രണ നിയമവുമായി യൂറോപ്പ് മുന്നോട്ട്; ലോകത്താദ്യം

content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories vuhdbbaehabqq1af98hmud5hj 72djejhcc9knip6h2m59jktglb european-union-agrees-landmark-deal-on-artificial-intelligence-regulation

നിർമിതബുദ്ധിയുടെ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയുള്ള സുപ്രധാന നിയമം കൊണ്ടുവരാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു.

Image Credit: Canva

38 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ‘എഐ നിയമ’വുമായി മുന്നോട്ടുപോകാൻ യൂറോപ്യൻ യൂണിയൻ (ഇയു) ജനപ്രതിനിധികളും നയരൂപീകരണച്ചുമതലയുളള നേതാക്കളും ധാരണയിലെത്തിയത്.

Image Credit: Canva

നിർമിത ബുദ്ധിയെ നിയമാനുസൃതം മെരുക്കാനുള്ള ഇയു ശ്രമം ലോകത്ത് ആദ്യത്തേതാണ്. മനുഷ്യരാശിക്കു വിശ്വസിക്കാവുന്ന വിധം എഐയെ വികസിപ്പിക്കാനുള്ള നിയമചട്ടക്കൂടായിരിക്കും ഇതെന്ന് യൂറോപ്യൻ യൂണിയൻ അധ്യക്ഷ ഉർസുല വൊൺദെർ ലയെൻ പറഞ്ഞു.

Image Credit: Canva

ബയോമെട്രിക് നിരീക്ഷണ സംവിധാനങ്ങൾക്കായി സർക്കാരുകൾ എഐയെ പ്രയോജനപ്പെടുത്തുന്നതിനുൾപ്പെടെ മാർഗരേഖകളാണ് നിയമത്തിലുള്ളത്. എഐ ഉപയോഗിച്ചുള്ള ബഹുവിഷയ സഹായിയായ ചാറ്റ്ജിപിടിക്കു മേലും നിയന്ത്രണം വരും

Image Credit: Canva

ചാറ്റ്ജിപിടിയും മറ്റു പൊതു എഐ സംവിധാനങ്ങളും വിപണിയിലെത്തിക്കും മുൻപ് സുതാര്യതാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്നാണ് ഇയു നിയമത്തിലുള്ളത്. ഇയുവിന്റെ കോപ്പിറൈറ്റ് നിയമങ്ങൾ പാലിക്കണമെന്നും എഐയെ പരിശീലിപ്പിക്കാനായി ഉപയോഗിച്ച ഉള്ളടക്കത്തിന്റെ വിശദമായ വിവരണം കൈമാറണമെന്നും നിർദേശമുണ്ട്.

Image Credit: Canva

ഭീകരവാദം പോലെ ഏറെ ഗൗരവമുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ സർക്കാരുകൾ തൽസമയ ബയോമെട്രിക് നിരീക്ഷണം പ്രയോജനപ്പെടുത്താൻ പാടുള്ളൂ.

Image Credit: Canva

എഐയുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാര സംവിധാനം നിർദേശിക്കുന്നതാണ് നിയമത്തിന്റെ മറ്റൊരു സവിശേഷത. വ്യവസ്ഥകൾ ലംഘിച്ചാൽ കമ്പനികൾ 75 ലക്ഷം യൂറോ മുതൽ 3.5 കോടി യൂറോ വരെ പിഴ നൽകേണ്ടിവരും.

Image Credit: Canva