പാലായിൽ യുവമോർച്ച പ്രതിഷേധ പ്രകടനം നടത്തി;

content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories 9eckddrbslvvnkiqssvr8j90s yuva-morcha-protest-in-kottayam-pala 5fleks9jt26u070cfkc7dq6k3v

തൊഴിലില്ലായ്മയിലും കോടികൾ മുടക്കി നിർമിച്ച പാലാ മുനിസിപ്പൽ സ്റ്റേഡിയം നവകേരള സദസ് നടത്തി നശിപ്പിക്കുന്നതിലും പ്രതിഷേധിച്ച് യുവമോർച്ച കോട്ടയം ജില്ലാ കമ്മറ്റി പാലായിൽ നടത്തിയ പ്രകടനം നടത്തിയപ്പോൾ അക്രമം ഉണ്ടാകും എന്നു ഭയന്ന് സമീപത്തുള്ള കടകൾ ഷട്ടറിട്ടിരിക്കുകയായിരുന്നു. പ്രകടനം തടഞ്ഞ പൊലീസ് പ്രവർത്തകരെ ബസിൽ നീക്കം ചെയ്യുമ്പോൾ അതു കാണാനായി ഷട്ടറുയർത്തി നോക്കുകയാണ് കടയിലെ ജീവനക്കാർ.

Image Credit: മനോരമ

പാദ‘രക്ഷ’

തൊഴിലില്ലായ്മയിലും കോടികൾ മുടക്കി നിർമിച്ച പാലാ മുനിസിപ്പൽ സ്റ്റേഡിയം നവകേരള സദസ് നടത്തി നശിപ്പിക്കുന്നതിലും പ്രതിഷേധിച്ച് യുവമോർച്ച കോട്ടയം ജില്ലാ കമ്മറ്റി പാലായിൽ നടത്തിയ പ്രകടനം പൊലീസ് തടഞ്ഞ് പ്രവർത്തകരെ ബസിൽ നീക്കം ചെയ്യുമ്പോൾ പിടിവലിക്കിടെ താഴെ വീണുപോയ ചെരിപ്പ് എടുത്തു സഹപ്രവർകനു നൽകുന്ന കാഴ്ച.

Image Credit: മനോരമ

തൊഴിലില്ലായ്മയിലും കോടികൾ മുടക്കി നിർമിച്ച പാലാ മുനിസിപ്പൽ സ്റ്റേഡിയം നവകേരള സദസ് നടത്തി നശിപ്പിക്കുന്നതിലും പ്രതിഷേധിച്ച് യുവമോർച്ച കോട്ടയം ജില്ലാ കമ്മറ്റി പാലായിൽ നടത്തിയ പ്രകടനം പൊലീസ് തടഞ്ഞ് പ്രവർത്തകരെ നീക്കം ചെയ്യുന്നു.

Image Credit: മനോരമ

(ഡയലോഗ് പൊലീസ് ) എച്ച്എസ്ഒായാടാ പറയുന്നേ.. അതു താഴെയിടടാ... (ഡയലോഗ് സമരക്കാരൻ) മനസിലായി സാറേ.. ഇപ്പോ വച്ചേയ്ക്കാം!!

തൊഴിലില്ലായ്മയിലും കോടികൾ മുടക്കി നിർമിച്ച പാലാ മുനിസിപ്പൽ സ്റ്റേഡിയം നവകേരള സദസ് നടത്തി നശിപ്പിക്കുന്നതിലും പ്രതിഷേധിച്ച് യുവമോർച്ച കോട്ടയം ജില്ലാ കമ്മറ്റി പാലായിൽ നടത്തിയ പ്രകടനം പൊലീസ് തടഞ്ഞപ്പോൾ കുറേ നേരത്തേ മൽപ്പിടുത്തത്തിനൊടുവിലാണ് അവർ ബാരിക്കേഡ് ഉയർത്തിയെടുത്തത്, ഉടൻ രംഗത്തെത്തിയ എസ്എച്ച്ഒ ഒറ്റപ്പറച്ചിൽ അതു താഴെ വയ്ക്കാൻ, കേട്ട പാതി ബാരിക്കേഡ് താഴെ വച്ച് പ്രവർത്തകർ മാതൃകയായി!!.

Image Credit: മനോരമ

ബാരിക്കേഡോ ഫോബിയ!!

പൊലീസ് വച്ചിരിക്കുന്ന ബാരിക്കേഡ് കാണുമ്പോൾ പ്രകടനക്കാർക്കുണ്ടാകുന്ന ഒരു പ്രത്യേക വികാരത്തെ തമാശയ്ക്ക് വിശേഷിപ്പിക്കുന്നതാണ് ബാരിക്കേഡോ ഫോബിയ! എന്ന്. പാലായിൽ യുവമോർച്ച കോട്ടയം ജില്ലാ കമ്മറ്റി നടത്തിയ മാർച്ച് തടയാൻ പൊലീസിന്റെ കൈയിലുണ്ടായിരുന്നത് 3 ബാരിക്കേഡുകളായിരുന്നു, അതു പക്ഷേ റോഡിന്റെ ഒരു പകുതി മാത്രം മറയ്ക്കാനുള്ളതേ ഉണ്ടായിരുന്നുള്ളൂ. ബാക്കി കയർ കെട്ടിയാണ് പൊലീസ് തടഞ്ഞത്, പക്ഷേ പ്രകടനമായി എത്തിയവർക്ക് ബാരിക്കേഡു തന്നെ പഥ്യം!!.

Image Credit: മനോരമ

പോയിട്ടു ‘പണി’യുണ്ടേ...

തൊഴിലില്ലായ്മയിലും കോടികൾ മുടക്കി നിർമിച്ച പാലാ മുനിസിപ്പൽ സ്റ്റേഡിയം നവകേരള സദസ് നടത്തി നശിപ്പിക്കുന്നതിലും പ്രതിഷേധിച്ച് യുവമോർച്ച കോട്ടയം ജില്ലാ കമ്മറ്റി പാലായിൽ നടത്തിയ പ്രകടനം പൊലീസ് തടഞ്ഞപ്പോൾ, ബാരിക്കേഡിനിരുവശത്തും പൊലീസും യുവമോർച്ച പ്രവർത്തകരും ബലം പിടിക്കുമ്പോൾ അതൊന്നും ശ്രദ്ധിക്കാതെ കടന്നു പോകുന്ന തൊഴിലാളി.

Image Credit: മനോരമ

‘കായിക’നേട്ടം!!

നവകേരള സദസ് നടന്ന പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്കിലും പുല്ലു വളർത്തി പരിപാലിക്കുന്ന ഗ്രൗണ്ടിലും കണ്ട കാഴ്ച.

Image Credit: മനോരമ

ഗോ സ്ലോ!! കണ്ടിട്ടു പോകണേ..

നവകേരള സദസിന്റെ പ്രചാരണത്തിന്റെ ഭാഗമായി റോഡ് ഡിവൈഡറിലും പോസ്റ്റുകളിലും ഒക്കെ സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ പരിശോധിച്ചാൽ ഭൂരിഭാഗവും തിരിഞ്ഞിരിക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കടന്നു വരുന്ന വഴിയിൽ അവർക്ക് കാണാൻ പാകത്തിനാണ്. നിയമപരമായി പല ബോർഡും വച്ചിരിക്കുന്നത് തെറ്റായി ആണെങ്കിലും ‘കാണേണ്ടവർ’ എല്ലാം കാണും എന്നതാണ് ബോർഡ് വച്ചവരുടെ പ്രതീക്ഷ.

Image Credit: മനോരമ