ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ നിറ സാന്നിധ്യമായി മോദി

content-mm-mo-web-stories-news-2024 5ah5b8j44tfi3vn31r1i29tril content-mm-mo-web-stories-news content-mm-mo-web-stories 26isg1bi58uirbp4j4ff360pbu pm-modi-attends-actor-suresh-gopis-daughter-bhagyas-wedding

ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഗുരുവായൂർ ക്ഷേത്രത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗുരുവായൂർ വിവാഹമണ്ഡപത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയും ഗുരുവായൂർ തന്ത്രി ചേനാസ് നമ്പൂതിരിപ്പാടും പങ്കെടുത്തു.

മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും കുടുംബസമേതം വിവാഹത്തിന് സാക്ഷ്യം വഹിച്ചു. ജയറാം, ദിലീപ്, ഖുശ്‌ബു തുടങ്ങിയവരും ഗുരുവായൂരിലെത്തിയിരുന്നു.

വധൂവരന്മാർക്ക് തുളസിമാല കൈമാറിയ പ്രധാനമന്ത്രി വിവാഹത്തിന് ശേഷം നവ വധൂവരന്മാരെ ആശിർവദിക്കുകയും ചെയ്തു.

തുടർന്ന് പ്രധാനമന്ത്രി തൃപ്രയാർ ക്ഷേത്രദർശനത്തിനായി പുറപ്പെട്ടു.