ഗാസ വെടിനിർത്തൽ; ഇന്ന് പാരിസിൽ നിർണായക ചർച്ച;

content-mm-mo-web-stories-news-2024 israel-hamas-war-gaza-ceasefire-talks-underway-in-paris content-mm-mo-web-stories-news content-mm-mo-web-stories 794tesvut8i8b837uq2c5qd77f 3dmcg4scbros2ktmfik06b4j2s

ഗാസയിൽ വെടിനിർത്തലിനുള്ള സാധ്യതയും പ്രതീക്ഷയും വീണ്ടും തെളിയുന്നു

Image Credit: REUTERS/Mohammed Salem

ഈജിപ്ത്, യുഎസ്, ഖത്തർ എന്നീ രാജ്യങ്ങൾ മുൻകൈയെടുത്തു നടത്തുന്ന സമാധാന ചർച്ചയിൽ ഹമാസിന്റെ ഉന്നത നേതാവ് ഇസ്മായിൽ ഹനിയ തന്നെ പങ്കാളിയായി.

Image Credit: REUTERS/Ibraheem Abu Mustafa

ഈജിപ്തിന്റെ രഹസ്യാന്വേഷണ വിഭാഗം തലവൻ അബ്ബാസ് കമാലുമായി ഹനിയ കൂടിക്കാഴ്ച നടത്തി നിർദേശങ്ങളുമായി മടങ്ങി. ഇന്നു പാരിസിൽ നടക്കുന്ന രാജ്യാന്തര മധ്യസ്ഥരുടെ ചർച്ചയിൽ പുതിയ നിർദേശങ്ങൾ അവതരിപ്പിക്കും.

Image Credit: REUTERS/Mohammed Salem

ഇസ്രയേൽ തടവിലാക്കിയ മുഴുവൻ പലസ്തീൻകാരെയും മോചിപ്പിക്കണമെന്നും സൈനികനടപടി നിർത്തണമെന്നുമാണ് ഹമാസ് ആവശ്യപ്പെടുന്നത്. പകരം ഹമാസ് ബന്ദിയാക്കിയവരിൽ ബാക്കിയുള്ള നൂറോളം പേരെ വിട്ടയയ്ക്കുമെന്നതാണ് പ്രധാന ധാരണ.

Image Credit: REUTERS/Mohammed Salem

ഇതേസമയം, 15 ലക്ഷത്തോളം പലസ്തീൻകാർ അഭയം തേടിയിട്ടുള്ള ഈജിപ്ത് അതിർത്തിയിലെ റഫ നഗരത്തിൽ ഇന്നലെയും ഇസ്രയേൽ ബോംബാക്രമണം നടത്തി. 104 പേർ കൂടി കൊല്ലപ്പെട്ടതോടെ ഇപ്പോഴത്തെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,514 ആയി.

Image Credit: REUTERS/Ibraheem Abu Mustafa

യുദ്ധാനന്തര പലസ്തീൻ സംബന്ധിച്ച ഇസ്രയേലിന്റെ നയരേഖ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ചു. ജോർദാനു പടിഞ്ഞാറ് ഗാസയും വെസ്റ്റ് ബാങ്കും ഉൾപ്പെടെയുള്ള പ്രദേശം ഇസ്രയേലിന്റെ സുരക്ഷയിലായിരിക്കുമെന്നാണ് ഇതിൽ പറയുന്നത്.

Image Credit: REUTERS/Mohammed Salem

പലസ്തീൻകാർക്കു പ്രാതിനിധ്യമുള്ള ഭരണം അനുവദിക്കും. എന്നാൽ, ഹമാസിനോ പലസ്തീൻ അതോറിറ്റിക്കോ പങ്കുണ്ടാവില്ല. യുഎസിന്റെ നിലപാടിനു വിരുദ്ധമാണിത്. സ്വതന്ത്ര പലസ്തീൻ രാഷ്ട്ര രൂപീകരണത്തിനു മുന്നോടിയായി പലസ്തീൻ അതോറിറ്റിക്കു കൂടി പങ്കുള്ള ഭരണമാണ് യുഎസ് താൽപര്യപ്പെടുന്നത്

Image Credit: REUTERS/Mohammed Salem