തിരഞ്ഞെടുപ്പു പരിശോധന; രേഖകളില്ലാത്തതിനാൽ പിടിച്ചത് 33 കോടി

content-mm-mo-web-stories-news-2024 content-mm-mo-web-stories-news content-mm-mo-web-stories 527u88sl7m3796sk8n3339gdre thirty-three-crores-caught-in-kerala-without-document 4ci287irkf6199nthg2ubgap3a

തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതൽ ഇൗ മാസം 3 വരെ സംസ്ഥാനത്ത് വിവിധ ഏജൻസികൾ ചേർ‌ന്നു പിടിച്ചെടുത്തത് രേഖകളില്ലാത്ത 33.31 കോടി രൂപയുടെ പണവും മറ്റു വസ്തുക്കളും

Image Credit: Canva

തിരഞ്ഞെടുപ്പു കാലത്ത് രേഖകളില്ലാതെ 50,000 രൂപയിൽ കൂടുതൽ കൈവശംവച്ചാൽ നിയമപാലകർക്കു പിടിച്ചെടുക്കാം.വോട്ടർമാരെ സ്വാധീനിക്കുന്നതിനു പണം ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് ഇൗ കരുതൽ.

Image Credit: Canva

പണം, സ്വർണം, മദ്യം, ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ, 10,000 രൂപയിലേറെ വിലപിടിപ്പുള്ള സമ്മാനങ്ങൾ തുടങ്ങിയവയും പിടിച്ചെടുക്കും. ഇവയ്ക്കു രസീതും ലഭിക്കും. ഇവ ഏതെങ്കിലും സ്ഥാനാർഥിക്കു വേണ്ടിയല്ല കൊണ്ടുപോയതെന്നു തെളിയിച്ചാൽ മടക്കി കിട്ടും

Image Credit: Canva

ജില്ലാ തലത്തിൽ രൂപീകരിച്ചിട്ടുള്ള സമിതിയെയാണു മടക്കി കിട്ടുന്നതിനായി സമീപിക്കേണ്ടത്. 10 ലക്ഷം രൂപയിലേറെ കണ്ടെത്തിയാൽ ആദായ നികുതി വകുപ്പിനെ അറിയിക്കും.

Image Credit: Canva

പ്രചാരണത്തിനു പോകുന്നവർക്ക് ഒരു ലക്ഷം രൂപ വരെ സൂക്ഷിക്കാം. എന്നാൽ, എന്തിനു വേണ്ടിയാണെന്നു വ്യക്തമാക്കുന്ന പാർട്ടി ട്രഷററുടെ കത്തു കൈവശം വച്ചിരിക്കണം.

Image Credit: Canva

10 ലക്ഷം രൂപയിൽ കൂടുതൽ പണമായി നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്താൽ അക്കാര്യം അറിയിക്കണമെന്നു ബാങ്കുകൾക്കും നിർദേശം നൽകി

Image Credit: Canva